ജെപിസി: പ്രത്യേക സമ്മേളനം വിളിയ്ക്കാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജെപിസി: പ്രത്യേക സമ്മേളനം വിളിയ്ക്കാം

    ദില്ലി: 2ജി സ്*പെക്ട്രം അഴിമതിക്കേസില്* ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷം ആവശ്യം ചര്*ച്ച ചെയ്യാന്* പ്രത്യേക പാര്*ലമെന്റ് സമ്മേളനം വിളിച്ചു ചേര്*ക്കാന്* തയാറാണെന്ന് ധനമന്ത്രി പ്രണബ് മുഖര്*ജി. ദില്ലിയില്* ഒരു സിഎന്*എന്* ഐബിഎന്* ചാനല്* സംഘടിപ്പിച്ച പുരസ്*കാര ദാന ചടങ്ങില്* പങ്കെടുക്കവെയാണ് പ്രണബ് ഇക്കാര്യം വ്യക്തമാക്കിയത്. ചര്*ച്ചയ്ക്കു പ്രതിപക്ഷം തയാറെങ്കില്* സമ്മേളനത്തിനു സര്*ക്കാരും സജ്ജം. പ്രശ്*നങ്ങള്* സഭയില്* ചര്*ച്ച ചെയ്യുകയാണു വേണ്ടത്. സഭയെ ഇല്ലാതാക്കുകയല്ല. ജെപിസി അന്വേഷണം പ്രഖ്യാപിച്ചാല്* ബജറ്റ് സമ്മേളനത്തില്* സഭ സുഗമമായി നടക്കാന്* സഹായിക്കാമെന്ന ബിജെപിയുടെ പ്രഖ്യാപനത്തോടു പ്രതികരിയ്ക്കുകയായിരുന്നു പ്രണബ്.

    2ജി അഴിമതിയില്* ജെപിസി അന്വേഷണം ആവശ്യമില്ലെന്ന് പ്രധാനമന്ത്രി മന്*മോഹന്* സിങ് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പ്രണാബ് പ്രത്യേക പാര്*ലമെന്റ് സമ്മേളനം എന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

    2ജി അഴിമതി അന്വേഷിക്കുന്നതിന് ജെപിസി രൂപീകരിക്കണമെന്ന ആവശ്യവുമായി എന്*ഡിഎ കഴിഞ്ഞ ദിവസം ദില്ലിയില്* വന്* പ്രതിഷേധറാലി നടത്തിയിരുന്നു. ജെപിസി രൂപീകരിക്കുക അല്ലെങ്കില്* രാജിവച്ചൊഴിയുക എന്നാണ് റാലിയില്* പങ്കെടുത്ത നേതാക്കള്* പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.





    Powered by WizardRSS | Work At Home Jobs
Working...
X