തിവാരി ഡിഎന്*എ ടെസ്റ്റിന് ഹാജരാവണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിവാരി ഡിഎന്*എ ടെസ്റ്റിന് ഹാജരാവണം

    ദില്ലി: മുന്* ആന്ധ്ര ഗവര്*ണറും കോണ്*ഗ്രസ് നേതാവുമായ എന്*.ഡി. തിവാരി ഡിഎന്*എ ടെസ്റ്റിനു വിധേയനാകണമെന്നു ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. തിവാരിയുടെ മകനാണെന്ന് അവകാശപ്പെട്ടു രോഹിത് ശേഖര്* എന്നയാള്* നല്*കിയ ഹര്*ജിയിലാണ് ഉത്തരവ്.ഫെബ്രുവരി എട്ടിനു ഹൈക്കോടതി രജിസ്ട്രാര്*ക്കു മുന്*പില്* ഹാജരായി തിവാരി രക്ത സാംപിള്* നല്*കണം. അച്ഛന്* ആരെന്നറിയാനുള്ള ഒരാളുടെ അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിമിനല്* നടപടി ചട്ടപ്രകാരം ഡിഎന്*എ ടെസ്റ്റിന് ഉത്തരവിടാന്* കോടതികള്*ക്ക് അധികാരമില്ലെന്ന എന്*ഡി തിവാരിയുടെ വാദം കോടതി തള്ളി.

    മുന്* പ്രതിരോധ സഹമന്ത്രി ഷേര്* സിങ്ങിന്റെ മകള്* ഉജ്വല ശര്*മയുടെ മകനാണു രോഹിത് ശേഖര്*. തിവാരിയുടെ മകനാണു രോഹിത് എന്ന് ഉജ്വല ശര്*മ കോടതിയില്* ബോധിപ്പിച്ചിരുന്നു. 1967ല്* യൂത്ത് കോണ്*ഗ്രസ് പ്രസിഡന്റായിരിക്കേ ഉജ്വലയെ തനിക്കു പരിചയമുണ്ടായിരുന്നെന്ന് കോടതിയില്* സമ്മതിച്ച തിവാരി, പക്ഷേ രോഹിത് മകനാണെന്ന് അംഗീകരിയ്ക്കാന്* തയാറയിരുന്നില്ല.ലൈംഗികാരോപണത്തെ തുടര്*ന്നു 2009 ഡിസംബര്* 29ന് തിവാരി ആന്ധ്ര ഗവര്*ണര്* സ്ഥാനം രാജിവച്ചിരുന്നു. മൂന്നു യുവതികള്*ക്കൊപ്പം തിവാരി കിടക്ക പങ്കിടുന്ന ദൃശ്യം വന്* വിവാദം സൃഷ്ടിച്ചിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X