സര്*ക്കാരിന് നിങ്ങളുടെ 'ജിമെയില്*' വായിക്കണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സര്*ക്കാരിന് നിങ്ങളുടെ 'ജിമെയില്*' വായിക്കണം

    ദില്ലി: ബ്ലാക്ക് ബെറിയ്ക്കും നോക്കിയയ്ക്കും പിന്നാലെ ഗൂഗിളിന്റെ ഇമെയില്* സേവനമായ ജിമെയിലിനെ വരുതിയില്* നിറുത്താനും കേന്ദ്ര സര്*ക്കാര്* ഒരുങ്ങുന്നു. സുരക്ഷാ ഏജന്*സികള്*ക്കും രഹസ്യാന്വേഷണ ഏജന്*സികള്*ക്കും നിരീക്ഷിയ്ക്കാന്* പര്യാപ്തമായ രീതിയില്* ജിമെയിലിലെ എന്*ക്രിപ്റ്റഡ് ഡാറ്റ പങ്കുവെയ്ക്കണമെന്നാണ് കേന്ദ്ര സര്*ക്കാര്* ആവശ്യപ്പെടുന്നത്.എന്*ക്രിപ്റ്റഡ് വിവരങ്ങള്* പങ്കുവെയ്ക്കണമെന്ന് കേന്ദ്ര സര്*ക്കാര്* സമ്മര്*ദ്ദം ചെലുത്തുന്നതായി ജിമെയില്* അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഗിളുമായി ഇതിനെപ്പറ്റി ചര്*ച്ച നടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയും വ്യക്തമാക്കി. തീവ്രവാദ ഭീഷണി പോലുള്ള അടിയന്തര സാഹചര്യങ്ങളില്* സംശയിക്കപ്പെടുന്ന ഇമെയിലുകള്* പരിശോധിയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നതെന്ന് ജികെ പിള്ള പറഞ്ഞു..

    എന്നാലിത് സംബന്ധിച്ച് ഔദ്യോഗിക തലത്തില്* യാതൊരു നിര്*ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഗൂഗിള്* തലവന്* വിനയ് ഗോയല്* വ്യക്തമാക്കി. സര്*ക്കാരിന്റെ പക്കല്* നിന്നും ഇത് സംബന്ധിച്ച് നിര്*ദ്ദേശമൊന്നും ലഭിച്ചിട്ടില്ല. ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിയ്ക്കുന്നതിന് പരിഗണന നല്*കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    എന്നാല്* 2008ല്* പാസായ ഐടി ആക്ട് നിയമഭേദഗതിയനുസരിച്ച് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാവുന്ന സാഹചര്യത്തില്* ഇന്റര്*നെറ്റ് മുഖേനയുള്ള ആശയവിനിമയം നിരീക്ഷിയ്ക്കാനും ആവശ്യമെങ്കില്* തടയാനും സര്*ക്കാരിന് അധികാരം നല്*കുന്നുണ്ട്. അതിനാല്* ജിമെയിലും മറ്റു ഇമെയില്* സേവനദാതാക്കളുടെയും ഉയര്*ത്തുന്ന ചെറുത്തുനില്*പ് വെറുതെയാകുമെന്ന് ഉറപ്പാണ്. എന്നാല്* ഐടി ആക്ട്പലപ്പോഴും ജനങ്ങളുടെ സ്വകാര്യതയെ ലംഘിയ്ക്കുന്നതായി മാറുന്നുണ്ടെന്ന പരാതിയും ഇതിനൊപ്പം ഉയരുന്നുണ്ട്. എന്നാലിത് സ്വകാര്യതയെ ലംഘിയ്ക്കുന്നതല്ലെന്ന് ജികെ പിള്ള വിശദീകരിയ്ക്കുന്നു. ദശ ലക്ഷക്കണക്കിന് വരുന്ന ഇമെയില്* ഐഡികളില്* സംശയിക്കപ്പെടുന്ന വളരെ കുറച്ച് മെയിലുകള്* മാത്രമാണ് പരിശോധിയ്ക്കപ്പെടാന്* സാധ്യതയുള്ളത്. അത് വലിയ കുഴപ്പം വരാത്തതാണ്. ലോകമെങ്ങും ഇതാണിപ്പോള്* കീഴ് വഴക്കമെന്നും അദ്ദേഹം പറയുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X