കെ കരുണാകരന്* അന്തരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കെ കരുണാകരന്* അന്തരിച്ചു

    തിരുവനന്തപുരം: മുന്* മുഖ്യമന്ത്രിയും മുതിര്*ന്ന കോണ്*ഗ്രസ് നേതാവുമായ കെ.കരുണാകരന്* (93) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്* വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യംകടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്*ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്* പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും പതിവുപോലെ കരുണാകരന്* ആരോഗ്യനില വീണ്ടെടുത്തു. എന്നാല്* ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി.

    വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്*കാനിന് വിധേയനാക്കിയപ്പോള്* ബ്രെയിന്* സ്*റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്* രക്തം കട്ട പിടിച്ചതായും കണ്ടെത്തിയിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്*മാര്* മരണവിവരം സ്ഥിരീകരിച്ചു. മരണസമയത്ത് മക്കളായ കെ.മുരളീധരനും പത്മജ വേണുഗോപാലും സമീപത്തുണ്ടായിരുന്നു.

    ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്* നിറഞ്ഞുനിന്ന കരുണാകരന്* 1977 മുതല്* വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി. 1965ല്* മാളയില്* നിന്നാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. അതിന് മുന്*പ് 1948ല്* ഒല്ലൂക്കരയില്* നിന്ന് പ്രജാ മണ്ഡലത്തിലേയ്ക്കും 1954ല്* മണലൂരില്* നിന്ന് തിരുകൊച്ചി നിയമസഭയിലുമെത്തി. 1996ല്* തൃശൂരില്* സി.പി.ഐ.യിലെ വി.വി. രാഘവനോട് തോറ്റതാണ് കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്ന്.





    Powered by WizardRSS | Work At Home Jobs
Working...
X