തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍* ലീഡറുടെ ഉയര്*ച്ചതാഴ്ചകള്*ക്ക് സാക്ഷ്യം വഹിച്ച വീഥിയിലൂടെ കരുണാകരന്* തന്റെ അവസാനയാത്ര ആരംഭിയ്ക്കുന്നു. അനന്തപുരയില്‍* നിന്നും സ്വന്തം തട്ടകമായ തൃശൂരിലേക്കുള്ള അന്ത്യയാത്രയില്‍* ലീഡറെ അവസാനമായി ഒരു നോക്കുകാണാനായി കേരളം നിറ കണ്ണുകളോടെ കാത്തുനില്*ക്കുകയാണ്.വ്യാഴാഴ്ച രാത്രി അനന്തപുരി ആശുപത്രിയില്‍* നിന്നു തലസ്ഥാനത്തെ വസതിയായ കല്യാണിയില്‍* കൊണ്ടുവന്ന ഭൗതികദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍* പൊതുദര്*ശനത്തിനായി വച്ചിരിയ്ക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിലെ കിങ് മേക്കര്‍*ക്ക് അന്ത്യാഞ്ജലിയര്*പ്പിയ്ക്കാനായി കോണ്‍*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതല്‍*ക്കുള്ള ദേശീയ നേതാക്കള്‍* ഇവിടെയെത്തും.
10.30ന് അവിടെനിന്ന് അന്ത്യാഞ്ജലി അര്*പ്പിക്കാനായി ഡര്*ബാര്‍* ഹാളിലേക്ക് മാറ്റും. ഒരു മണിയോടെ വിലാപയാത്രയായി ദേശീയപാതയിലൂടെ തുറന്ന വാഹനത്തില്‍* വിലാപയാത്രയായി തൃശൂരിലേക്കു കൊണ്ടുപോകും.
അവിടെ ടൗണ്‍*ഹാളിലും ഡിസിസി ഓഫീസിലും പൊതുദര്*ശനത്തിന് വയ്ക്കുന്ന ഭൗതികശരീരം ശനിയാഴ്ച മകന്റെ വസതിയായ പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍* പ്രിയപത്*നി കല്യാണിക്കുട്ടിഅമ്മയുടെ സ്മൃതികുടീരത്തിന് സമീപം സംസ്*കരിക്കും. അതിവിശിഷ്ട വ്യക്തികള്‍* എത്തിച്ചേരുന്നതു കൂടി കണക്കിലെടുത്തായിരിക്കും സംസ്*കാരസമയം.
Powered by WizardRSS | Work At Home Jobs