വെള്ളിയാഴ്ച അവധി; ഒരാഴ്ചത്തെ ദുഖാചരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വെള്ളിയാഴ്ച അവധി; ഒരാഴ്ചത്തെ ദുഖാചരണം

    തിരുവനന്തപുരം: ഏഴ് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്* നിറഞ്ഞുനിന്ന കെ കരുണാകരനോടുള്ള ആദരസൂചകമായി സംസ്ഥാനസര്*ക്കാര്* വെള്ളിയാഴ്ച പൊതു അവധി പ്രഖാപിച്ചു. സംസ്ഥാന സര്*ക്കാര്* ഓഫീസുകള്*, വിദ്യാഭ്യാസ സ്ഥാപനങ്ങള്*, സര്*വകലാശാലകള്*, പൊതുമേഖലാ സ്ഥാപനങ്ങള്*, വൈദ്യുതി ബോര്*ഡ്, പൊതുമേഖലാ ബാങ്കുകള്* എന്നിവയ്ക്കും അവധി ബാധകമായിരിക്കും. സംസ്ഥാനത്തെ ബാങ്കുകള്*ക്ക് അവധി നല്*കണമെന്ന് റിസര്*വ് ബാങ്ക് ഓഫ് ഇന്ത്യയോട് സംസ്ഥാന സര്*ക്കാര്* അഭ്യര്*ഥിച്ചിരുന്നു.

    ശനിയാഴ്ച നടത്താനിരുന്ന എല്ലാ പിഎസ്*സി പരീക്ഷകളും പിഎസ്*സി അഭിമുഖങ്ങളും റദ്ദാക്കിയതായി പബ്ലിക് സര്*വീസ് കമ്മീഷന്* അറിയിച്ചു. കേരളത്തിലെ സര്*വകലാശാലകള്* ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

    ഒരാഴ്ചത്തെ ദുഃഖാചരണത്തിന് കെ പി സി സിയും ആഹ്വാനം നല്*കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളടക്കമുള്ള എല്ലാ പാര്*ട്ടി പരിപാടികളും കോണ്*ഗ്രസ് റദ്ദാക്കിയിട്ടുണ്ട്. കോണ്*ഗ്രസ് ഓഫീസുകളില്* പതാക താഴ്ത്തിക്കെട്ടുമെന്നും പാര്*ട്ടി നേതൃത്വം അറിയിച്ചു.

    ശനിയാഴ്ച ക്രിസ്മസ് ദിനത്തിലാണ് കരുണാകരന്റെ ഭൗതികശരീരം സംസ്*കരിക്കുന്നത്. ശനിയാഴ്ച രാവിലെ തൃശൂര്* ടൌണ്* ഹാളിലും ഡി സി സി ഓഫീസിലും പൊതുദര്*ശനത്തിനുവയ്ക്കും. അതിനുശേഷം, പ്രതിപത്*നി കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് സമീപത്തായി ലീഡറും ചിതയും ഒരുങ്ങും.





    Powered by WizardRSS | Work At Home Jobs
Working...
X