മമ്മൂട്ടി ചിത്രമല്ല, അടൂര്* ചിത്രമൊരുങ്ങുന്ന?? ?!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മമ്മൂട്ടി ചിത്രമല്ല, അടൂര്* ചിത്രമൊരുങ്ങുന്ന?? ?!

    ലോകമറിയുന്ന മലയാളത്തിന്റെ സംവിധായകന്* അടൂര്* ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്നു. അടുത്തിടെ ഒരു വാരികയ്ക്ക് നല്*കിയ അിഭിമുഖത്തില്* അടൂര്* തന്നെയാണ് മമ്മൂട്ടിയൊത്ത് സഹകരിയ്ക്കുന്ന കാര്യം വെളിപ്പെടുത്തിയത്. മറ്റുള്ള സംവിധായകരുടേത് പോലെ അടൂര്* ഒരിയ്ക്കലും മമ്മൂട്ടി ചിത്രമൊരുക്കാറില്ല. സംവിധായകന്റെ കയ്യൊപ്പില്* ഒരുങ്ങുന്ന സിനിമയില്* മമ്മൂട്ടിയെന്ന നടന്* മാത്രം ഉണ്ടാവൂ. അടൂര്* സിനിമകള്* വേറിട്ടുനില്*ക്കുന്നത് അതുകൊണ്ട് തന്നെയാണ്.

    മമ്മൂട്ടിയെന്ന താരത്തിന്റെ ഗ്ലാമറല്ല, മറിച്ച് അഭിനയസിദ്ധിയാണ് അടൂര്* എന്നും ചൂഷണം ചെയ്യാറ്. അനന്തരം, മതിലുകള്*, വിധേയന്* എന്നീ സിനിമകള്* തന്നെയാണ് ഇതിനുദാഹരണം. മമ്മൂട്ടിയെന്ന താരമില്ലാത്തതിനാലാവാം അദ്ദേഹത്തിന്റെ കടുത്ത ആരാധകര്* പോലും പലപ്പോഴും ഈ സിനിമകള്* കാണാറില്ലെന്നത് മറ്റൊരു യാഥാര്*ഥ്യം.

    2011ലാണ് പുതിയ സിനിമയുടെ ജോലികള്* അടൂര്* ആരംഭിയ്ക്കുക. തനിയ്*ക്കേറെ ഇഷ്ടമുള്ള താരമാണ് മമ്മൂട്ടിയെന്ന് അടൂര്* അഭിമുഖത്തില്* വിശദീകരിച്ചു. മേള കണ്ടതുമുതല്* നടനെ എനിയ്ക്കിഷ്ടമാണ്. എന്നാല്* മമ്മൂട്ടിയെ ഇഷ്ടമാണെന്ന് കരുതി അദ്ദേഹത്തിന് ചേരാത്ത ഒരു കഥാപാത്രം ഞാന്* നല്*കില്ലല്ലോ? ഓരോ സിനിമയും പുതിയ വെല്ലുവിളിയാണ്. പുതുതായി ആരംഭിയ്ക്കുന്ന സിനിമയില്* എന്തായാലും മമ്മൂട്ടിയുണ്ട്.

    തട്ടുപൊളിപ്പന്* കൊമേഴ്*സ്യല്* സിനിമകളില്* അഭിനയിക്കുമ്പോഴും സമാന്തര സിനിമകള്*ക്ക് പ്രധാന്യം നല്*കുന്ന മമ്മൂട്ടിയും അടൂരും വീണ്ടുമൊന്നിയ്ക്കുമ്പോള്* ഇന്ത്യന്* സിനിമയ്ക്ക് വീണ്ടുമൊരു ഉജ്ജ്വല കലാസൃഷ്ടി തന്നെ ലഭിയ്ക്കുമെന്ന് നമുക്ക് കരുതാം.





    Powered by WizardRSS | Work At Home Jobs
Working...
X