സ്റ്റാര്* ആരാധകനെ കണ്ടെത്തിയ ലീഡര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്റ്റാര്* ആരാധകനെ കണ്ടെത്തിയ ലീഡര്*

    പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാന്* നടന്* സലീം കുമാറും. കരുണാകരന്റെ മരണവാര്*ത്തയറിഞ്ഞ് പോണ്ടിച്ചേരിയിലെ ഷൂട്ടിങ് റദ്ദാക്കിയാണ് മലയാളത്തിന്റെ ചിരിയുടെ തമ്പുരാന്* നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. കൊച്ചു കുട്ടിയായിരിക്കുമ്പോള്* നമ്മുടെ നേതാവ് ഇതാണെന്ന് കരുണാകരനെ ചൂണ്ടി അച്ഛന്* പറഞ്ഞുകൊടുത്തപ്പോള്* മുതലാണ് സലീമിന്റെ മനസ്സില്* ലീഡര്* കയറക്കൂടിയത്. സിനിമയിലെത്തി പ്രശസ്തനായ ശേഷം കരുണാകരനെ നേരില്* കാണാനും പരിചയപ്പെടാനും കഴിഞ്ഞില്ല. എന്നാല്* ഒപ്പമുള്ളവരെ തിരിച്ചറിയുന്ന ആശ്രിതവത്സലനായ ലീഡര്* ലേശം വൈകിയാണെങ്കിലും തന്റെ സ്റ്റാര്* ആരാധകനെ കണ്ടെത്തി.

    സലീമിന്റെ പിതാവ് ഉറച്ച് കോണ്*ഗ്രസ് പ്രവര്*ത്തകനായിരുന്നു. കരുണാകരന്റെ യോഗങ്ങളിലെല്ലാം അദ്ദേഹവുമുണ്ടാകും. കൂടെ കൊച്ചു സലീമിനെയും ആ കോണ്*ഗ്രസ് പ്രവര്*ത്തകന്* കൂട്ടുമായിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തില്* തന്നെ ലീഡറെ കണ്ടുവളര്*ന്ന സലീമിന് പതുക്കെ ആ നേതാവ് ആവേശമായി മാറുകയായിരുന്നു. പിന്*കാലത്ത് മിമിക്രി വേദിയില്* ലീഡറെ അതേ ഗാംഭീര്യത്തോടെ അവതരിപ്പിയ്ക്കാന്* സലീമിനെ സഹായിച്ചത് ഓര്*മ്മയിലുള്ള കരുണാകരന്റെ പ്രസംഗങ്ങളായിരുന്നു. പക്ഷേ മിമിക്രിക്കാര്* കരുണാകരനെ മോശമായി അവതരിപ്പിച്ചിപ്പോള്* അവരെ എതിര്*ക്കാനും നടന്* തയാറായി.

    സിനിമയിലെത്തി പ്രശസ്തനായ ശേഷം സലീം കുമാറിന് ലീഡറെ നേരില്*കാണാനും പരിചയപ്പെടാനും സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ വാഹനാപകടത്തില്*പ്പെട്ട് കരുണാകരന്* ആശുപത്രിയില്* കഴിയുന്ന കാലത്ത് സലീമിന് വന്നൊരു ഫോണ്* പ്രിയ നേതാവിന്റെയായിരുന്നു. തനിയ്ക്കിങ്ങനെയൊരു ആരാധകനുള്ള കാര്യം മറ്റുള്ളവര്* പറഞ്ഞാണ് അറിഞ്ഞതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് കരുണാകരന്* സംഭാഷണം ആരംഭിച്ചത്. പിന്നീട് ഇരുവരും ഫോണിലൂടെ ബന്ധം തുടര്*ന്നു പോന്നു.

    പോണ്ടിച്ചേരിയിലെ ലൊക്കേഷനില്* നിന്നും കേരളത്തിലേക്ക് മടങ്ങിയ സലീം കുമാര്* വെള്ളിയാഴ്ച രാത്രിയോടെ പറവൂരിലുള്ള വീട്ടിലെത്തും. ശനിയാഴ്ച രാവിലെ തൃശൂരിലെത്തി ലീഡറെ അവസാനമായി കാണാനും അന്ത്യാഞ്്ജലി അര്*പ്പിയ്ക്കുമാനാണ് സലീം തീരുമാനിച്ചിരിയ്ക്കുന്നത്.





    Powered by WizardRSS | Work At Home Jobs
Working...
X