ഐശ്വര്യയുടെ തുണി പോയി!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐശ്വര്യയുടെ തുണി പോയി!!

    സംഭവം ശരിയാണ്... നമ്മുടെ ലോകസുന്ദരി ഐശ്വര്യ റായിയുടെ ഉടുതുണി തന്നെയാണ് (ഉടുത്തിരുന്ന തുണിയല്ല) പോയത്. ചെന്നൈ എയര്*പോര്*ട്ടില്* വെച്ച് താരത്തിന്റെ വസ്ത്രങ്ങള്* സൂക്ഷിച്ചിരുന്ന ബാഗ് കാണാതെ പോവുകയായിരുന്നു.ഒരു പ്രമോഷണല്* പരിപാടിയ്ക്കായാണ് ദില്ലിയില്* നിന്നും ഐശ്വര്യ ചെന്നൈയിലെത്തിയത്. എയര്*പോര്*ട്ടില്* നിന്ന് പുറത്തുകടക്കുന്നതിനിടെ തുണിയും മറ്റ് അത്യാവശ്യസാധനങ്ങളും സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടത് നടിയെ കാര്യമായി തന്നെ വിഷമിപ്പിച്ചു. പരിപാടിയില്* പങ്കെടുക്കുമ്പോള്* ഉടുക്കാന്* തീരുമാനിച്ചിരുന്ന വസ്ത്രവും ചെരിപ്പുമെല്ലാം കാണാതായ ബാഗിലായിരുന്നു.

    എന്തായാലും പരിപാടിയുടെ സംഘാടകരെ വിവരമറിയിച്ച ഐശ്വര്യ എന്തെങ്കിലും വസ്ത്രം തന്നാല്* അത് ട്രാക്ക് സ്യൂട്ടാണെങ്കില്* പോലും പരിപാടിയ്*ക്കെത്താമെന്ന് സമ്മതിച്ചു. ഉടന്* തന്നെ സംഘാടകര്* നല്ലൊരു ഡിസൈനര്* വസ്ത്രം തന്നെ ലോകസുന്ദരിയ്ക്ക് കൊടുക്കുകയും അവര്* അതണിഞ്ഞ് പരിപാടിയില്* പങ്കെടുക്കുകയും ചെയ്തു.

    പൊന്നിന്* കുടത്തിനെന്തിന് പൊട്ട് എന്നുപറഞ്ഞ പോലെ ഏത് വസ്ത്രമണിഞ്ഞാലും ഐശ്വര്യയുടെ മാറ്റ് ഒട്ടുംകുറയില്ലെന്ന് സംഘാടകര്*ക്കറിയാമായിരുന്നു. ചെന്നൈയിലെ ഒരു മാളില്* സംഘടിപ്പിച്ച പരിപാടിയില്* സുന്ദരി തിളങ്ങുക തന്നെ ചെയ്തു.

    ഇതിനിടെ ബാഗ് നഷ്ടപ്പെട്ടതില്* എയര്*ലൈന്* കമ്പനി ഐശ്വര്യയോട് മാപ്പു ചോദിച്ചിരുന്നു. ഒടുക്കം പരിപാടി കഴിഞ്ഞുമടങ്ങുന്നതിനിടെ കാണാതായ ബാഗും അതിലെ വസ്ത്രവും ഐശ്വര്യയ്ക്ക് തിരിച്ചുകിട്ടുകയും ചെയ്തു.





    Powered by WizardRSS | Work At Home Jobs
Working...
X