തട്ടകത്തിന്റെ പ്രണാമം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തട്ടകത്തിന്റെ പ്രണാമം

    തൃശൂര്*: കര്*മ്മഭൂമിയായ തൃശൂര്* നഗരം കെ കരുണാകരന് അന്ത്യാഞ്ാജലി അര്*പ്പിയ്ക്കുന്നു. തൃശൂര്* ടൗണ്*ഹാളില്* കാലത്ത് 8.20 മുതല്* പൊതുദര്*ശനത്തിനുവച്ച മൃതദേഹത്തില്* പതിനായിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്*പ്പിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ഏ.കെ. ആന്റണി, ഈ. അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി, മന്ത്രി കെ.പി.രാജേന്ദ്രന്* എന്നിവരും വിവിധ രാഷ്ട്രീയ പാര്*ട്ടി നേതാക്കളും അന്ത്യോപചാരമര്*പ്പിക്കാന്* എത്തി.

    കാലത്ത് മുതല്* തന്നെ ടൗണ്*ഹാളിന് മുന്നില്* പ്രവര്*ത്തകരുടെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. കാലത്ത് പതിനൊന്നരയോടെ പ്രധാനമന്ത്രി ഡോക്ടര്* മന്*മോഹന്*സിങ് അന്ത്യാഞ്ജലിയഅപ്പിച്ചുകഴിഞ്ഞാല്* മൃതഹേഹം ഡിസിസി ആസ്ഥാനമായ കെ.കരുണാകരന്* സപ്തതി മന്ദിരത്തിലേയക്ക് കൊണ്ടുപോകും.

    വൈകീട്ട് മുരളിമന്ദിരത്തിലാണ് സംസ്*കാരച്ചടങ്ങുകള്*. സംസ്*കാര ചടങ്ങുകള്* നടക്കുമ്പോള്* മുരളിമന്ദിരത്തില്* അടുത്ത ബന്ധുക്കള്*ക്ക് മാത്രമായിരിക്കും പ്രവേശനം. തിരുവനന്തപുരത്ത് നിന്ന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ കരുണാകരന്റെ ഭൗതിക ശരീരം മൃതദേഹം ശനിയാഴ്ച പുലര്*ച്ചയോടെയാണ് തൃശൂരിലെത്തിയത്.





    Powered by WizardRSS | Work At Home Jobs
Working...
X