വധുവിനെ അസഭ്യംപറഞ്ഞ മജിസ്*ട്രേട്ടിനെ പുറത്താക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വധുവിനെ അസഭ്യംപറഞ്ഞ മജിസ്*ട്രേട്ടിനെ പുറത്താക്കി

    ഭോപ്പാല്*: വിവാഹവേദിയില്* സ്ത്രീധനം ആവശ്യപ്പെട്ട ജുഡീഷ്യല്* മജിസ്*ട്രേറ്റിനെ മധ്യപ്രദേശ് ഹൈക്കോടതി നീക്കം ചെയ്തു. ഷാദോള്* ജുഡീഷ്യല്* മജിസ്*ട്രേറ്റ് ഇന്ദര്*സിംഗ് മാളവ്യയെ നീക്കം ചെയ്യാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ്. പ്രവര്*ത്തനം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്*ന്നാണ് പ്രൊബേഷനിലായിരുന്ന ജുഡീഷ്യല്* മജിസ്*ട്രേറ്റിനെ പുറത്താക്കാന്* തീരുമാനിച്ചത്. മദ്യപിച്ച് പ്രതിശ്രുത വധുവിനെ അസഭ്യംപറഞ്ഞ ഇന്ദര്*സിംഗിനെപ്പറ്റി ഒട്ടേറെ ആരോപണങ്ങള്* ഉയര്*ന്നിരുന്നു.

    പ്രതിശ്രുതവധുവിന്റെ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ട സ്ത്രീധനമായ കാറും പണവും ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. പരസ്യമായി അപമാനിയ്ക്കപ്പെട്ടതിനെ തുടര്*ന്ന് പെണ്*കുട്ടിയുടെ വീട്ടുകാര്* വിവാഹത്തില്*നിന്നു പിന്*മാറിയിരുന്നു. ഇന്ദര്*സിങിനെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X