ഇനി ദീപ്തമായ ഓര്*മ്മ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇനി ദീപ്തമായ ഓര്*മ്മ

    തൃശൂര്*: പതിറ്റാണ്ടുകള്* ദേശീയ രാഷ്ട്രീയത്തില്* ജ്വലിച്ചു നിന്ന ലീഡര്* കരുണാകരന് രാജ്യത്തിന്റെ പ്രണാമം. പ്രയോഗിക ബുദ്ധിയോടെ പാര്*ട്ടിയെയും കേരളത്തെയും നയിച്ച കരുണാകരന് പ്രധാനമന്ത്രി മന്*മോഹന്* സിങ് ഉള്*പ്പെടയുള്ള ഒട്ടേറെ പൗരപ്രമുഖര്* അന്ത്യാഞ്ജലി അര്*പ്പിച്ചു.ശനിയാഴ്ച ഒന്നേകാലോടെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്ടര്* മാര്*ഗ്ഗമാണ് തൃശൂരിലെത്തിയത്. രണ്ടേ കാലോടെ തൃശൂര്* ടൗണ്*ഹാളിലെത്തിയ പ്രധാനമന്ത്രിയ്ക്കൊപ്പം വിവിധ രാഷ്ട്രീയകക്ഷികളിലെ ഒട്ടേറെ പ്രമുഖര്* ലീഡര്*ക്ക് അന്ത്യാഞ്ജലിയര്*പ്പിച്ചു. കരുണാകരന്റെ മക്കളായ മുരളിയെയും പദ്മജയെയും മറ്റു അടുത്ത ബന്ധുക്കളെയും പ്രധാനമന്ത്രി അനുശോചനമറിയിച്ചു. ഇതിന് ശേഷം ഉടന്* തന്നെ പ്രധാനമന്ത്രി ദില്ലിയ്ക്ക് മടങ്ങി.

    പ്രധാനമന്ത്രിയുടെ വരവിന് സുരക്ഷയൊരുക്കാനായി ജനങ്ങളുടെ പൊതുദര്*ശനം ഒന്നേ കാലോടെ നിയന്ത്രിച്ചിരുന്നു. മുതിര്*ന്ന പാര്*ട്ടി നേതാക്കളും മന്ത്രിമാരും കരുണാകരന്റെ അടുത്ത ബന്ധുക്കളും മാത്രമാണ് ഈ സമയത്ത് ടൗണ്* ഹാളിലുണ്ടായിരുന്നത്.

    മൂന്ന് മണിയോടെ തൃശൂര്* ഡിസിസി ഓഫീസിസ് ആസ്ഥാനമായ കരുണാകരന്* സപ്തതി മന്ദിരത്തില്* എത്തിയ്ക്കുന്ന ഭൗതിക ദേഹത്തില്* മുതിര്*ന്ന പാര്*ട്ടി നേതാക്കള്* ആദരാഞ്ജലിയര്*പ്പിയ്ക്കും. ഇതിന് ശേഷം സംസ്*കാര കര്*മ്മങ്ങള്*ക്കായി തൃശൂരിലെ പൂങ്കുന്നത്തുള്ള മുരളീ മന്ദിരത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകിട്ട് നാല് മണിയോടെ നടക്കുന്ന സംസ്*കാര ചടങ്ങുകളില്* അടുത്ത ബന്ധുക്കളും പ്രധാന നേതാക്കളും മാത്രമാണ പങ്കെടുക്കുക. തിരക്ക് നിയന്ത്രിയ്ക്കാനാണിത്.

    പ്രിയപത്*നി കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് സമീപമാണ് കരുണാകരന് ചിതയൊരുക്കിയിരിക്കുന്നത്. ചിതയ്ക്ക് വേണ്ട ചന്ദനമുട്ടികള്* കഴിഞ്ഞദിവസം രാത്രി നിലമ്പൂരില്* നിന്നെത്തിച്ചിരുന്നു.

    മിന്നായം പോല പാഞ്ഞ പാതയില്* പതിയെ...

    അനന്തപുരിയുടെ വികാരനിര്*ഭരമായ യാത്രയയപ്പിന് ശേഷം കരുണാകരന്റെ ഭൗതിക ശരീരവും വഹിച്ചു വിലാപയാത്രയില്* പങ്കുചേരാന്* പതിനായിരങ്ങളാണ് കാത്തുനിന്നിരുന്നത്. ഒരുകാലത്ത് ലീഡര്* മിന്നായം പോലെ പാഞ്ഞുപോയ വഴികളിലൂടെയുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്ര പക്ഷേ അരിച്ചരിച്ചാണ് നീങ്ങിയത്. കണ്ണീര്* പൂക്കളുമായി പുരുഷാരം പാതയോരത്ത് തിങ്ങിനിറഞ്ഞതോടെയാണ് ലീഡറുടെ അന്ത്യയാത്രയുടെ വേഗം കുറഞ്ഞത്.

    വെള്ളിയാഴ്ച ഉച്ചക്ക് തിരുവന്തപുരത്തുനിന്ന് പുറപ്പെട്ട വിലാപയാത്ര മണിക്കൂറുകളെടുത്താണ് ഓരോ ജില്ലയും പിന്നിട്ടത്. രാത്രിയായിട്ടും മിഴിയടയ്ക്കാതെ കേരളജനത അദ്ദേഹത്തിന് വേണ്ടി കാത്തുനിന്നു. പതിനെട്ട് മണിക്കൂര്* സമയമെടുത്ത് സ്വന്തം തട്ടകമായ തൃശൂരിലെത്തിയ ഭൗതിക ശരീരത്തില്* ആദരാഞ്ജലിയര്*പ്പിയ്ക്കാന്* ഇവിടെയും ആയിരങ്ങളാണ് കാത്തുനിന്നിരുന്നത്.





    Powered by WizardRSS | Work At Home Jobs
Working...
X