തക്കാളിയുടെ വില കുതിച്ചുയരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തക്കാളിയുടെ വില കുതിച്ചുയരുന്നു

    ദില്ലി: വിപണിയിലെ ശക്തമായ ഇടപെടലോടെ സവാള വിലയില്* നേരിയ കുറവ് വന്നെങ്കിലും മറുവശത്ത് തക്കാളി വില കുതിച്ചുയരുന്നത് സര്*ക്കാരിന് തലവേദനയാവുന്നു. മെട്രോ നഗരങ്ങളില്* 50-60 രൂപ നിരക്കിലാണ് സവാള ചില്ലറ വിപണിയില്* വില്*ക്കുന്നത്. അതേ സമയം ഒരു കിലോ തക്കാളിയ്ക്ക് 40 രൂപയാണു വില. അപ്രതീക്ഷിതമായി ഉണ്ടായ മഴയില്* കൃഷി നാശമുണ്ടായതാണു വില ഉയരാന്* കാരണം. 15-20 രൂപയില്* നിന്നാണ് രണ്ടാഴ്ച കൊണ്ട് തക്കാളി വിലയില്* ഇരട്ടിയോളം വര്*ദ്ധന ഉണ്ടായിരിക്കുന്നത്. ഉള്ളിയുടെ കയറ്റുമതി നിരോധിച്ചതും ഇറക്കുമതി തീരുവ താത്കാലികമായി പിന്*വലിച്ചതുമാണു വില കുറയാന്* കാരണമായത്. ആഭ്യന്തര മൊത്ത വിപണിയില്* ഉള്ളിയുടെ വിലയിടിഞ്ഞതു ചില്ലറ വില്*പ്പനയെയും ബാധിച്ചു.വെളുത്തുള്ളിയുടെ വിലയിലും കുറവു വന്നിട്ടുണ്ട്. ഉള്ളി കൂടുതല്* എത്തുന്നതോടെ വില ഇനിയും കുറയുമെന്നാണു സര്*ക്കാര്* കരുതുന്നത്.

    അതിനിടെ ഉള്ളി വില വര്*ധിച്ചതിനെക്കുറിച്ചു റിപ്പോര്*ട്ട് സമര്*പ്പിക്കാന്* പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നു കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്* പറഞ്ഞു. പച്ചക്കറികളുടെ വില കൂടിയതാണു ഭക്ഷ്യവില സൂചികയില്* വര്*ധനവ് ഉണ്ടാകാന്* കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





    Powered by WizardRSS | Work At Home Jobs
Working...
X