ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആധുനിക വാര്*ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്5 പിയുടെ വിക്ഷേപണം പരാജയപ്പെട്ടു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്* സ്*പേസ് സെന്ററില്* നിന്ന് ശനിയാഴ്ച വൈകിട്ട് 4.10ന് വിക്ഷേപിച്ച ഉപഗ്രഹംവഹിച്ച റോക്കറ്റ് ആദ്യഘട്ടത്തില്* തന്നെ അന്തരീക്ഷത്തില്* വച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് റോക്കറ്റ് പൊട്ടിത്തെറിക്കാന്* കാരണമെന്ന് ഐഎസ്ആര്*ഒ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ 10.04നാണ് 30 മണിക്കൂര്* നീണ്ടുനില്*ക്കുന്ന കൗണ്ട്ഡൗണ്* ആരംഭിച്ചത്. കൗണ്ടിങ് ആരംഭിച്ചപ്പോള്* യാതൊരു തടസ്സവും കണ്ടെത്തിയിട്ടില്ലെന്ന് ഐ എസ് ആര്* ഒ വക്താവ് എസ് സതീഷ് അറിയിച്ചിരുന്നു. തുടര്*ച്ചയായി രണ്ടാം തവണയും ഐഎസ്ആര്*ഒയുടെ വിക്ഷേപണം പരാജയപ്പെട്ടത് ഇന്ത്യയുടെ ബഹിരാകാശഗവേഷണ രംഗത്തെ മുന്നേറ്റത്തിന് താത്കാലികമായെങ്കിലും തിരിച്ചടിയാവും.
ജിസാറ്റ് പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്5 പി. പന്ത്രണ്ട് വര്*ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ് കണക്കാക്കിയിരുന്നത്. 125 കോടിയിലേറെ ചിലവിട്ടാണ് ജിസാറ്റ്5 പി നിര്*മ്മിച്ചത്.
2300 കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 5 പി.യില്* 36 ട്രാന്*സ്*പോണ്ടറുകളാണുള്ളത്. എടിഎം, നെറ്റ്ബാങ്കിംഗ്, ടെലികോം, ടെലി എജ്യക്കേഷന്*, ടെലിവിഷന്* സംപ്രേക്ഷണം, ടെലി മെഡിസിന്* എന്നീ മേഖലകളില്* സുപ്രധാന പങ്ക് വഹിക്കാന്* കഴിയുന്ന ഈ ട്രാന്*സ്*പോണ്ടറുകള്* ഇന്ത്യയുടെ ആശയവിനിമയ മേഖലയില്* കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ 20നു നടത്താനിരുന്ന വിക്ഷേപണം, റഷ്യന്* നിര്*മ്മിത ക്രയോജനിക് എഞ്ചിനിലെ വാല്*വില്* ചെറിയ ചോര്*ച്ച കണ്ടതിനെ തുടര്*ന്ന് ശനിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. 1999ല്* വിക്ഷേപിച്ച ഇന്*സാറ്റ്2 ഇയുടെ ആയുസ്സ് അവസാനിക്കാറായതിനെ തുടര്*ന്നാണ് ജിസാറ്റ്5 പി വിക്ഷേപിച്ചത്.
Powered by WizardRSS | Work At Home Jobs