സുനാമി ദുരന്തത്തിന് ആറ് വയസ്സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സുനാമി ദുരന്തത്തിന് ആറ് വയസ്സ്

    കൊല്ലം: ലോക ജനതയില്* വലിയൊരു വിഭാഗത്തെ ഇല്ലാതാക്കിയ സുനാമി ദുരന്തത്തിന് ഞായറാഴ്ച ആറ് വയസ്സ് തികയുന്നു. ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവനാണു സുനാമി കവര്*ന്നത്. ഇന്ത്യയില്* മാത്രം പതിനായിരത്തോളം പേര്* മരിച്ചു. 2004 ഡിസംബര്* 26ന് ക്രിസ്മസ് ആഘോഷങ്ങളുടെ ആലസ്യത്തിലമര്*ന്നിരുന്ന തീരദേശവാസികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്. ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി റിക്റ്റര്* സ്*കെയ്*ലില്* 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സമുദ്രത്തിലെ രാക്ഷസ തിരികള്*ക്ക് ജന്മമേകിയത്. റിക്ടര്* സ്*ക്കെയിലുകളുടെ ചരിത്രത്തില്* രേഖപ്പെടുത്തിയ ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പത്തില്* നിന്നും ഉയിര്* കൊണ്ട സുനാമിത്തിരകള്* തീരങ്ങളിലേക്ക് അടിച്ചുകയറുകയായിരുന്നു.

    ബീച്ചുകളില്* അവധി ദിവസമാഘോഷിയ്ക്കാനും മത്സ്യബന്ധനത്തിന് പോയ പതിനായിരങ്ങളും തീരദേശവാസികളും രാക്ഷസതീരകളില്* തുടച്ചുനീക്കപ്പെട്ടു. ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്*ലന്*ഡ് തുടങ്ങി 14 രാജ്യങ്ങളിലാണ് സുനാമി ദുരന്തം വിതച്ചത്.

    ഇന്ത്യയില്* രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകള്* എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്*ഡമാന്* നിക്കോബാര്* ദ്വീപുകള്*, കേരള തീരങ്ങള്* എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത്. തമിഴ്*നാട്ടില്* 7,798 പേര്* മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്* ഇതിലുമധികം എത്രയോ പേര്* സുനാമി ദുരന്തത്തില്* അകപ്പെട്ടുവെന്നതാണ് യാഥാര്*ഥ്യം.

    ഔദ്യോഗിക കണക്കുകള്* പ്രകാരം സംസ്ഥാനത്തു 168 പേര്* മരിയ്ക്കുകയും തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേര്* സുനാമിക്കെടുതിക്ക് ഇരയായാവുകയും ചെയ്തു. സുനാമി ഏറ്റവുമധികം നാശം വിതച്ച കൊല്ലം ജില്ലയില്* മാത്രം 131 പേരാണ് കൊല്ലപ്പെട്ടത്.





    Powered by WizardRSS | Work At Home Jobs
Working...
X