ചന്ദ്രയാന്* ദൗത്യത്തെ ബാധിയ്ക്കില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചന്ദ്രയാന്* ദൗത്യത്തെ ബാധിയ്ക്കില്ല

    ചെന്നൈ: ജിഎസ്എല്*വിയുടെ വിക്ഷേപണ പരാജയം ഇന്ത്യയുടെ രണ്ടാം ചാന്ദ്രയാന്* ദൗത്യത്തെ ബാധിക്കില്ലെന്ന് ഐഎസ്ആര്*ഒ. മുന്* നിശ്ചയിച്ച പോലെ 2013 ല്* തന്നെ രണ്ടാം ചാന്ദ്ര പര്യവേഷണ ദൗത്യം നടക്കുമെന്ന് ഐഎസ്ആര്*ഒ ചെയര്*മാന്* കെ രാധാകൃഷ്ണന്* അറിയിച്ചു. ജിഎസ്എല്*വി റോക്കറ്റിന്റെ സഹായത്തോടെ തന്നെയാണ് ചാന്ദ്രയാന്* രണ്ടും വിക്ഷേപിക്കാന്* നിശ്ചയിച്ചിരിക്കുന്നത്. എന്നാല്* ഇവ റഷ്യന്* ക്രയോജനിക്ക് എന്*ജിന്റെ സഹായത്തോടെയാകും.

    ചന്ദ്രനില്* ഇറങ്ങേണ്ട റോവറിന്റെയും മറ്റ് പേലോഡുകളുടെയും ഗവേഷണം ഐഎസ്ആര്*ഒയുടെ ബാംഗ്ലൂര്*, തിരുവനന്തപുരം, അഹമ്മദാബാദ് കേന്ദ്രങ്ങളില്* പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നേരിട്ട പരാജയം ചന്ദ്രയാന്* ദൗത്യത്തിന് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

    ജിഎസ്എല്*വിയുടെ അഞ്ച് ദൗത്യങ്ങളില്* മൂന്നെണ്ണം മാത്രമാണ് വിജയിച്ചത്. ഇത് വിക്ഷേപണവാഹനത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. ഒരു വര്*ഷം തുടര്*ച്ചയായുണ്ടായ പരാജയങ്ങള്* ബഹിരാകാശ വിക്ഷേപക്ഷ വിപണിയില്* ഇന്ത്യയ്ക്കും വന്*തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.





    Powered by WizardRSS | Work At Home Jobs
Working...
X