ക്രിസ്മസിന് വിറ്റത് 90 കോടിയുടെ മദ്യം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ക്രിസ്മസിന് വിറ്റത് 90 കോടിയുടെ മദ്യം

    തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മലയാളി കുടിച്ചുതീര്*ത്തത് 90.82 കോടി രൂപയുടെ മദ്യമെന്ന് പ്രാഥമിക റിപ്പോര്*ട്ടുകള്*. കഴിഞ്ഞ വര്*ഷത്തേക്കാള്* 7.3 ശതമാനം കൂടുതലാണിത്. ബിവറേജസ് കോര്*പ്പറേഷന്* പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 22 മുതലുള്ള നാലുദിവസം 90.82 കോടി രൂപയുടെ വിദേശമദ്യവില്പന നടന്നു. കഴിഞ്ഞവര്*ഷം 84.61 കോടി രൂപയുടെ വിദേശമദ്യമാണ് വില്പന നടത്തിയത്. ക്രിസ്മസ് ദിനത്തില്* 21.11 കോടി രൂപയുടെ മദ്യം വിറ്റഴിഞ്ഞു. കഴിഞ്ഞ വര്*ഷം 16.29 കോടി രൂപയുടെ മദ്യം മാത്രമായിരുന്നു വിറ്റഴിഞ്ഞത്.

    അതേസമയം ഇത്തവണ ക്രിസ്മസ് തലേന്നുള്ള വില്*പനയില്* കഴിഞ്ഞ വര്*ഷത്തേക്കാള്* 10 കോടി രൂപയുടെ മദ്യം കുറവാണ് വിറ്റതെന്ന് ബിവറേജസ് കോര്*പ്പറേഷന്* പുറത്തുവിട്ട റിപ്പോര്*ട്ടില്* പറയുന്നു. ക്രിസ്മസ് തലേന്ന് 18.39 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞു. കഴിഞ്ഞ വര്*ഷം 28 കോടി രൂപയുടെ മദ്യം ഈ ദിനത്തില്* വിറ്റഴിഞ്ഞിരുന്നു. റമ്മാണ് ഏറ്റവും കൂടുതല്* വില്പന നടന്നത്. ബിയര്* വില്പന കുറഞ്ഞു.

    മുന്* വര്*ഷങ്ങളിലേത് പോലെ ചാലക്കുടിക്കാരാണ് ഇത്തവണയും ഏറ്റവും അധികം മദ്യം കുടിച്ചത്. ക്രിസ്മസ് ദിനത്തില്* ചാലക്കുടിയില്* 21 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. രണ്ടാം സ്ഥാനത്തും തൃശൂര്* ജില്ലയിലെ തന്നെ മറ്റൊരു പ്രദേശമാണ്. 13.7 ലക്ഷം രൂപയുടെ മദ്യവില്*പനയുമായി ഇരിങ്ങാലക്കുടയാണ് രണ്ടാംസ്ഥാനത്ത്.

    കഴിഞ്ഞവര്*ഷം 30 കോടി രൂപയുടെ വിദേശമദ്യം പുതുവര്*ഷത്തില്* വിറ്റു പോയിരുന്നു. ഈ വര്*ഷത്തെ പുതുവര്*ഷാഘോഷവും മദ്യത്തില്* മുങ്ങുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.





    Powered by WizardRSS | Work At Home Jobs
Working...
X