15കാരിയെ അമ്മയുടെ കാമുകന്* കൊലപ്പെടുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    15കാരിയെ അമ്മയുടെ കാമുകന്* കൊലപ്പെടുത്തി

    കായംകുളം: പത്താം ക്ലാസ് വിദ്യാര്*ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മയുടെ കാമുകന്* വിഷം കഴിച്ചു ജീവനൊടുക്കാന്* ശ്രമിച്ചു. കറ്റാനം കളരിക്കല്* വടക്കതില്* ഗോപാലകൃഷ്ണന്റെ മകള്* അശ്വതി(15) ആണു കൊല്ലപ്പെട്ടത്. കട്ടച്ചിറ ക്യാപ്റ്റന്* എന്*.പി. പിള്ള മെമ്മോറിയല്* സ്*കൂള്* വിദ്യാര്*ഥിനിയാണ് അശ്വതി. സംസ്*കാരം നടത്തി.ജീവനൊടുക്കാന്* ശ്രമിച്ച കൃഷ്ണപുരം സ്വദേശി ശിവപ്രസാദിനെ (45) ആലപ്പുഴ മെഡിക്കല്* കോളജ് ആശുപത്രിയില്* പ്രവേശിപ്പിച്ചു. പെണ്*കുട്ടിയെ പീഡിപ്പിക്കാന്* ശ്രമം നടന്നതായി പോസ്റ്റ്*മോര്*ട്ടം റിപ്പോര്*ട്ടില്* സൂചനയുണ്ട്.

    പെണ്*കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായിരുന്ന ശിവപ്രസാദ് ഇവര്* അടുപ്പക്കുറവു കാണിച്ചതിന്റെ വിരോധമാണു കൊലപ്പെടുത്താന്* കാരണമെന്നു പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് ആണ്*മക്കളുമുള്ള ശിവപ്രസാദ് 10 വര്*ഷങ്ങള്*ക്കു മുന്*പു ഇവരെ ഉപേക്ഷിച്ചിരുന്നു.

    അശ്വതിയുടെ അമ്മ വിജയമ്മ ക്രിസ്മസ് വിഭവങ്ങളൊരുക്കി രണ്ടു കിലോമീറ്ററോളം അകലെ വാടകയ്ക്കു താമസിക്കുന്ന ശിവപ്രസാദിനു അശ്വതിയുടെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

    ശിവപ്രസാദിന്റെ മുറിയില്*നിന്ന് അപശബ്ദങ്ങള്* കേട്ടതിനെ തുടര്*ന്ന് അടുത്ത മുറിയിലെ താമസക്കാര്* ജനലിലൂടെ നോക്കിയപ്പോഴാണ് അശ്വതി താഴെ കിടക്കുകയും തൊട്ടടുത്തായി ശിവപ്രസാദ് ഇരിക്കുന്നതും കണ്ടത്. ഇവര്* ബഹളം കൂട്ടി നാട്ടുകാരെ വിളിച്ചുവരുത്തി. പൊലീസ് എത്തിയപ്പോഴേക്കും അശ്വതി മരിച്ചു. വായില്*നിന്നു നുരയുംപതയും വന്ന നിലയില്* കണ്ട ശിവപ്രസാദിനെ ആലപ്പുഴ മെഡിക്കല്* കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയാണ്.

    പെണ്*കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശിവപ്രസാദ് വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മുറിക്കുള്ളില്*നിന്നു ശിവപ്രസാദ് എഴുതിയതെന്നു കരുതുന്ന രണ്ട് കത്തുകളും പൊലീസിന് ലഭിച്ചു. ഡിസംബര്* മൂന്ന് എന്നു രേഖപ്പെടുത്തിയ കത്തില്* വിജയമ്മയെ കൊല്ലുമെന്ന് എഴുതിയിരുന്നതായും പൊലീസ് പറഞ്ഞു.

    നാല് വര്*ഷം മുമ്പ് ഭര്*ത്താവുമായി പിണങ്ങിയ വിജയമ്മ സഹോദരിയുടെ വീട്ടിലാണ് ശിവപ്രസാദും മക്കളുമൊത്ത് താമസിച്ചത്. ഒന്നരമാസം മുമ്പ് ഭര്*ത്താവുമായി വിജയമ്മ വീണ്ടും അടുത്തിരുന്നു. ഇതാണ് ശിവപ്രസാദിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X