ആരോപണം ജുഡീഷ്യല്* പാനല്* അന്വേഷിക്കണം: കൃഷ്ണയ്യര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആരോപണം ജുഡീഷ്യല്* പാനല്* അന്വേഷിക്കണം: കൃഷ്ണയ്യര്*

    കൊച്ചി: സുപ്രീംകോടതി മുന്* ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്* അധ്യക്ഷനുമായ കെ.ജി.ബാലകൃഷ്ണന്റെ കുടുംബത്തിനെതിരെ ഉയര്*ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് ജുഡീഷ്യല്* പാനല്* അന്വേഷിക്കണമെന്ന് ജസ്റ്റിസ് വിആര്* കൃഷ്ണയ്യര്* വാര്*ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.ബാലകൃഷ്ണന്റെ മരുമകനെതിരെ മാത്രമല്ല മകള്*ക്കും മകനും ഭാര്യാമാതാവിനും എതിരെ ഗുരുതരമായ ആരോപണങ്ങളുണ്ട്. ഉന്നത നീതിപീഠത്തില്* ഇരിക്കുന്നവര്*ക്കെതിരെയുള്ള ആരോപണങ്ങള്* ഇന്ത്യന്* ജൂഡീഷ്യറിക്കു തന്നെ അപമാനകരവും നാണക്കേടുമാണ്.

    ആരോപണം അന്വേഷിയ്ക്കുന്നതിന് മൂന്ന് ചീഫ് ജസ്റ്റിസുമാര്* ഉള്*പ്പെട്ട കമ്മിഷനെ നിയോഗിക്കണം. കെജി ബാലകൃഷ്ണന്റെ മരുമകനും യൂത്ത് കോണ്*ഗ്രസ് നേതാവുമായ പി.വി ശ്രീനിജനും ബന്ധുക്കളും വരവില്*ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമാണ് അന്വേഷിക്കേണ്ടത്. കുറ്റക്കാരെന്നു തെളിഞ്ഞാല്* ശിക്ഷ നല്*കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    മുന്*ജഡ്ജിമാര്*ക്കും അഭിഭാഷകര്*ക്കും എതിരെയുളള ആരോപണങ്ങള്* കേള്*ക്കുമ്പോള്* ഒരു ജഡ്ജി ആണെന്നു പറയാന്* പോലും തനിക്കു മടിയാവുകയാണ്. ഇത്തരം കാര്യങ്ങളില്* അന്വേഷണം നടത്താന്* പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ഉയര്*ന്ന ആരോപണങ്ങള്* ഞെട്ടിക്കുന്നതും ജുഡീഷ്യറിക്ക് അപമാനകരവുമാണ്. സ്*പെക്ട്രം ഇടപാടില്* രാജയുടെ പേര് പരാമര്*ശിച്ചുള്ള മദ്രാസ് ഹൈക്കോടതിയില്* നിന്നുള്ള കത്ത് ലഭിച്ചില്ല എന്നൊക്കെ അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനം ഇപ്പോഴാണ് വ്യക്തമാകുന്നത്.

    എസ്എടി സമുദായത്തില്* നിന്നുള്ള കെജി ബാലകൃഷ്ണന്* സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോള്* 'ബാലകൃഷ്ണന്റെ യുഗം' എന്നു പറഞ്ഞ തനിക്കു തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.





    Powered by WizardRSS | Work At Home Jobs
Working...
X