മുണ്ടുരിയല്* കേസ് പിന്*വലിക്കാനുള്ള ഹര്*ജി തള്ളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുണ്ടുരിയല്* കേസ് പിന്*വലിക്കാനുള്ള ഹര്*ജി തള്ളി

    തിരുവനന്തപുരം: മുണ്ടുരിയല്* കേസില്* രാജ്*മോഹന്* ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും സമര്*പ്പിച്ച ഒത്തുതീര്*പ്പു ഹര്*ജി സിജെഎം കോടതി തള്ളി. കേസിലെ മൂന്നാം സാക്ഷിയായ സജിക്കു പരുക്കേറ്റതായി പൊലീസ് കുറ്റപത്രത്തില്* പറയുന്നുണ്ട്. ഇയാളില്ലാതെ കേസില്* തീര്*പ്പു കല്*പ്പിക്കാന്* സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സജിക്കെതിരെ കോടതി വോറന്റ് പുറപ്പെടുവിച്ചു. കേസില്* വാദം കേള്*ക്കുന്നതിനായി ഫെബ്രുവരി 16ലേക്കു മാറ്റി.

    2004 ജൂണ്* രണ്ടിനാണ് കോണ്*ഗ്രസിന് ഏറെ നാണക്കേടുണ്ടാക്കിയ മുണ്ടുരിയല്* സംഭവം അരങ്ങേറിയത്. പാര്*ലമെന്റ് തിരഞ്ഞെടുപ്പു ഫലം ചര്*ച്ച ചെയ്യാനായി തിരുവനന്തപുരം പ്രിയദര്*ശിനി പ്ലാനറ്റോറിയത്തില്* കെപിസിസി എക്*സിക്യൂട്ടീവ് യോഗത്തില്* പങ്കെടുക്കാനെത്തിയ രാജ്*മോഹന്* ഉണ്ണിത്താനെയും ശരത്ചന്ദ്ര പ്രസാദിനെയും തടഞ്ഞു നിര്*ത്തി ഇവരുടെ മുണ്ടുരിയുകയും മര്*ദ്ദിക്കുകയും ചെയ്*തെന്നാണു കേസ്. കെപിസിസി ജനറല്* സെക്രട്ടറി സ്ഥാനത്തുനിന്നും സസ്*പെന്റ് ചെയ്യപ്പെട്ടിരുന്ന രാജ്*മോഹന്* ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും ഐ.ഗ്രൂപ്പിനെതിരായി പ്രവര്*ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇരുവര്*ക്കുമെതിരെ ഒരുവിഭാഗം പ്രവര്*ത്തകര്* ആക്രമണം നടത്തിയത്.

    യൂത്ത് കോണ്*ഗ്രസ് ജനറല്* സെക്രട്ടറി വിനോദ് കൃഷ്ണ ഉള്*പ്പെടെ 30 പേരാണു പ്രതികള്*. കേസിലെ വാദം മാറ്റിവെച്ചതിന് പിന്നാലെ കോടതിയ്ക്ക് പുറത്ത് ഉണ്ണിത്താനും കേസിലെ പ്രതിപ്പട്ടികയിലുള്ളവരും തമ്മില്* നേരിയ തോതില്* വാക്കേറ്റമുണ്ടായി. കേസിലെ പ്രതികള്* യഥാര്*ത്ഥ പ്രതികളല്ലെന്ന ഉണ്ണിത്താന്റെ പരാമര്*ശമാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. കെ മുരളീധരന്* ഉള്*പ്പെടെയുള്ളവരെ ഉന്നം വെച്ചായിരുന്നു ഉണ്ണിത്താന്റെ പരാമര്*ശം.





    Powered by WizardRSS | Work At Home Jobs
Working...
X