15കാരിയെ കാമുകന്* കൊന്നു; അമ്മ ജീവനൊടുക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    15കാരിയെ കാമുകന്* കൊന്നു; അമ്മ ജീവനൊടുക്കി

    കായംകുളം: കാമുകന്* മകളെ കൊലപ്പെടുത്തിയതില്* മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു. കറ്റാനം നാമ്പുകുളങ്ങരക്ക് സമീപം കളരിക്കല്* വടക്കതില്* ആശാഭവനില്* ഗോപാലകൃഷ്ണന്റെ ഭാര്യ വിജയമ്മയാണ് തൂങ്ങിമരിച്ചത്.ഗോപാലകൃഷ്ണന്*വിജയമ്മ ദമ്പതികളുടെ മകള്* അശ്വതി (15) യെ കഴിഞ്ഞദിവസം വിജയമ്മയുടെ കാമുകന്* ശിവപ്രസാദ് കൊലപ്പെടുത്തിയിരുന്നു. വിജയമ്മ പറഞ്ഞുവിട്ടതനുസരിച്ചു ക്രിസ്മസ് നാളില്* ഭക്ഷണവുമായെത്തിയ അശ്വതിയെ കൃഷ്ണപുരം പുത്തന്*കണ്ടത്തില്* വാടകയ്ക്കു താമസിക്കുന്ന ശിവപ്രസാദ് (45) കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു. മീന്*കച്ചവടക്കാരനായ ശിവപ്രസാദ് സംഭവത്തെ തുടര്*ന്നു വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്* ശ്രമിച്ചു. ഇയാള്* ആലപ്പുഴ മെഡിക്കല്* കോളജ് ആശുപത്രിയില്* പൊലീസ് കാവലില്* ചികിത്സയിലാണ്.

    പോസ്റ്റമോര്*ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മകളുടെ മൃതദേഹം കാണാന്* വിജയമ്മയെ നാട്ടുകാര്* അനുവദിച്ചിരുന്നില്ല. ഒടുവില്* ബന്ധുക്കളും പൊലീസും ചേര്*ന്ന് ജനലിനുള്ളിലൂടെയാണ് അശ്വതിയുടെ മൃതദേഹം വിജയമ്മയെ കാണിച്ചത്. തുടര്*ന്ന് ജനരോഷം ഭയന്ന് വിജയമ്മയെ കുടുംബവീട്ടിലേക്ക് പൊലീസ് ഇടപെട്ട് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് ഇവര്* ജീവനൊടുക്കിയത്.

    അതേ സമയം കൊല്ലപ്പെട്ട അശ്വതി മുന്*പു പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായി പോസ്റ്റ്*മോര്*ട്ടം റിപ്പോര്*ട്ട്് വന്നു. കൊലപാതകത്തിനു മുമ്പ് പെണ്*കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നോയെന്നു കെമിക്കല്* ലാബിലെ പരിശോധനാഫലം വന്നതിനുശേഷമേ അറിയാന്* കഴിയൂവെന്നു പൊലീസ് വ്യക്തമാക്കി.





    Online Business Consulting | Internet Business Consulting
Working...
X