പാക് ഹിന്ദു കുടുംബങ്ങള്* ഇന്ത്യയില്* അഭയം തേടുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാക് ഹിന്ദു കുടുംബങ്ങള്* ഇന്ത്യയില്* അഭയം തേടുന്നു

    ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനില്*നിന്നുള്ള 27 ഹിന്ദുകുടുംബങ്ങള്* ഇന്ത്യയില്* രാഷ്ട്രീയാഭയം തേടി. ഹിന്ദുക്കളെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതും കൊലപാതകപരമ്പരകളുമാണ് ഈ നീക്കത്തിന് പിന്നില്*. 27 കുടുംബങ്ങള്* രാഷ്ട്രീയാഭയത്തിനായി ഇന്ത്യന്* എംബസിയിലേക്ക് അപേക്ഷ അയച്ചതായി പാക് മനുഷ്യാവകാശ മന്ത്രാലയഅധികൃതരെ ഉദ്ധരിച്ച് 'ഡോണ്*' പത്രം റിപ്പോര്*ട്ട് ചെയ്തു.ബലൂചിസ്താനില്* നൂറ്റാണ്ടുകളായി ഹിന്ദുക്കള്* വസിയ്ക്കുന്നുണ്ടെങ്കിലും ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും വധിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായത് അടുത്ത ആഴ്ചകളിലാണ്.

    ബലൂചിസ്ഥാനില്* മനുഷ്യാവകാശലംഘനങ്ങള്* വന്*തോതില്* നടക്കുന്നതായി മനുഷ്യാവകാശമന്ത്രാലയം മേഖലാ ഡയരക്ടര്* സയ്യിദ് അഹമ്മദ് ഖാന്* പറയുന്നു. ബലൂചിസ്ഥാനിലെ സ്ഥിതി ഏറെ ആശങ്കാജനകമാണ്. തകര്*ന്ന നിയമ വ്യവസ്ഥയെ സര്*ക്കാര്* ഉടന്* ശക്തിപ്പെടുത്തണം ഖാന്* പറഞ്ഞു.

    വന്* തുക മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകള്* ഇവിടെ നിത്യസംഭവമാണ്. 100ല്* അധികം ഗ്രൂപ്പുകള്* തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഈ മേഖലയില്* പ്രവര്*ത്തിക്കുന്നതായാണു റിപ്പോര്*ട്ട്.





    Online Business Consulting | Internet Business Consulting
Working...
X