ആദ്യത്തെ ഇ ടോയ്*ലെറ്റ് കോഴിക്കോട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആദ്യത്തെ ഇ ടോയ്*ലെറ്റ് കോഴിക്കോട്ട്

    കോഴിക്കോട് സംസ്ഥാനത്തെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്*ലെറ്റ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. നഗരത്തിലെത്തുന്ന സ്ത്രീകള്* ഉള്*പ്പെടെയുള്ളവര്*ക്ക് ആവശ്യത്തിനു ടോയ്*ലെറ്റുകള്* ഇല്ലെന്ന പരാതിക്കു പരിഹാരം കാണുകയാണ് ഈ പദ്ധതിയിലൂടെ നഗരസഭ ശ്രമിയ്ക്കുന്നത്. നഗരത്തിലെ വിവിധയിടങ്ങളില്* നിര്*മിക്കുന്ന ടോയ്*ലെറ്റുകളുടെ ഭാഗമായി ഓയിറ്റി റോഡില്* സ്ഥാപിച്ച ഇലക്ട്രോണിക് ടോയ്*ലെറ്റ് മേയര്* പ്രൊഫസര്* എകെ പ്രേമജം ഉദ്ഘാടനം ചെയ്തു.

    പരീക്ഷണാടിസ്ഥാനത്തിലാണ് ഇതു സ്ഥാപിച്ചത്. ഈ ടോയ്*ലറ്റിന്റെ പ്രവര്*ത്തന വിജയത്തിന്റെ അടിസ്ഥാനത്തില്* വിവിധ ഭാഗങ്ങളില്* ഇത്തരത്തിലുള്ള ടോയ്*ലെറ്റുകള്* സ്ഥാപിക്കാനാണു തീരുമാനം.ഏകദേശം ആറു ഭാഗങ്ങളില്* ഇലക്ട്രോണിക് ടോയ്*ലെറ്റ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകള്*ക്കു വേണ്ടിയുള്ളതാണ് ഇപ്പോള്* നിര്*മിച്ച ടോയ്*ലെറ്റ്.

    സംസ്ഥാനത്ത് ഇതാദ്യമായാണ് ഓട്ടോമാറ്റിക് ഇലക്ട്രോണിക് ടോയ്*ലെറ്റ് സ്ഥാപിക്കുന്നത്. കോയിന്* ഓപ്പറേറ്റര്* വാതിലാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഒരു രൂപ കോയിന്* വാതിലനടുത്തുള്ള ബോക്*സില്* നിക്ഷേപിച്ചാല്* വാതില്* തുറക്കും. പുറത്തുള്ള പച്ചലൈറ്റ് പ്രവേശിയ്ക്കാനുള്ള അനുമതിയാണ്. ഉള്ളില്* ഉപയോക്താവ് എത്തിയാല്* പുറമെയുള്ള ചുവപ്പ്*ലൈറ്റ് കത്തും. ഉപയോഗത്തിനു മുന്*പും ശേഷവും ടോയ്*ലെറ്റ് സ്വയം വൃത്തിയാക്കും. ആവശ്യമെങ്കില്* സ്വിച്ച് ഉപയോഗിച്ചും വൃത്തിയാക്കാം.

    ഉപയോക്താവ് അകത്തെത്തിയാല്* ഫാനും ലൈറ്റും താനേ പ്രവര്*ത്തിക്കും. ഇത് ഉപയോഗിക്കേണ്ട നിര്*ദേശങ്ങള്* പുറത്ത് വാതിലില്* എഴുതിവച്ചിട്ടുണ്ട്. നാലു ലക്ഷം രൂപ ചെലവിട്ട് ടെക്*നോപാര്*ക്കിലെ ഡിയ സെലേറ എന്ന കമ്പനിയാണ് ടോയ്*ലെറ്റ് നിര്*മിച്ചത്. ചലവഴിച്ചു.





    Online Business Consulting | Internet Business Consulting
Working...
X