ബെയ്ജിങ്: ചൈനീസ് ഭരണകൂടത്തെ രൂഷമായി വിമര്*ശിച്ച് ശ്രദ്ധേയനായ ജനപ്രിയ ബ്ലോഗര്‍* ഹാന്‍*ഹാന്‍* പുറത്തിറക്കിയ മാസികയ്ക്ക് അകാലചരമം. പാര്*ട്ടി എന്ന പേരില്‍* പുറത്തിറക്കിയ മാസികയാണ് ഉദ്ഘാടന പതിപ്പോടെ നിര്*ത്തേണ്ടി വന്നത്. സര്*ക്കാര്* ഇടപെടല്‍* മൂലമാണ് മാസിക നിര്*ത്തിവെയ്*ക്കേണ്ടി വന്നതെന്ന് റിപ്പോര്*ട്ടുകളുണ്ട്. കലയും സാഹിത്യവും മുഖ്യ വിഷയമാക്കിയ മാസിക, സാമൂഹ്യ വിമര്*ശനത്തിന്റെ പേരിലാണു ശ്രദ്ധേയമായത്.നോവലിസ്റ്റും കാറോട്ടക്കാരനുമായ ഹാന്‍*ഹാന്‍* ഭരണകൂടത്തെ വിമര്*ശിച്ചുകൊണ്ടുള്ള ബ്ലോഗുകളിലൂടെ പെട്ടെന്നു പ്രശസ്തനായ വ്യക്തിയാണ്. ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന ബ്ലോഗറെ തെമ്മാടിപയ്യനെന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്.
ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍* മാസികയെ വരവേറ്റത്. ചൈനീസ് ഭാഷയില്‍* പ്രസിദ്ധീകരിച്ച മാഗസിന്റെ ആദ്യകോപ്പി 15 ലക്ഷത്തോളം വിറ്റുപോയിരുന്നു. രണ്ടാം ലക്കം അച്ചടിക്കുന്നതില്‍* നിന്നു പ്രസാധകര്* പിന്മാറിയെന്നും ഇതിനു പിന്നില്‍* സര്*ക്കാര്* വകുപ്പുകളാണെന്നും ബ്ലോഗിലൂടെ ഹാന്‍*ഹാന്‍* ബ്ലോഗിലൂടെ അറിയിച്ചു.
Online Business Consulting | Internet Business Consulting