കരുണാകരന്റെ വെബ്*സൈറ്റ് ആക്രമണകാരി?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കരുണാകരന്റെ വെബ്*സൈറ്റ് ആക്രമണകാരി?

    തിരുവനന്തപുരം: അന്തരിച്ച കോണ്*ഗ്രസ് നേതാവ് കെ.കരുണാകരന്റെ പേരിലുള്ള വെബ്*സൈറ്റ് തുറക്കുന്നത് അപകടമാകുമെന്ന് ഇന്റര്*നെറ്റില്* മുന്നറിയിപ്പ്. കരുണാകരന്* അന്തരിച്ച 23നു ശേഷം www.kkarunakaran.org എന്ന സൈറ്റ് കിട്ടുന്നില്ല. മറ്റുള്ളവരുടെ കമ്പ്യൂട്ടറുകള്* ഉപയോഗിക്കാനോ അതിലെ സ്വകാര്യ വിവരങ്ങള്* ചോര്*ത്താനോ തകരാറുണ്ടാക്കാനോ ഉപയോഗിക്കുന്ന പ്രോഗ്രാമുകള്* ഇന്*സ്റ്റാള്* ചെയ്യുന്ന ആക്രമണകാരിയായ പേജായി ഈ സൈറ്റ് മാറിയിരിക്കുന്നു എന്നാണ് സൈറ്റില്* കയറാന്* ശ്രമിക്കുമ്പോള്* കിട്ടുന്ന സന്ദേശം.

    ചില ആക്രമണകാരി പേജുകള്* മനപ്പൂര്*വംതന്നെ ഉണ്ടാക്കുന്നതാണെങ്കിലും ബഹുഭൂരിപക്ഷം സൈറ്റുകളുടെയും ഉടമകള്* അറിയാതെയാണ് അങ്ങനെ സംഭവിക്കുന്നതെന്നും ഇതിനൊപ്പം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    ഏതായാലും കെ.കരുണാകരന്റെ പേരിലുള്ള ഔദ്യോഗിക വെബ്*സൈറ്റായി രജിസ്റ്റര്* ചെയ്തിരുന്ന സൈറ്റ് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്*ക്ക് ലഭിക്കാന്* ഇപ്പോള്* പര്യാപ്തമല്ല. കെ.കരുണാകരന്റെ ആരാധകരും മറ്റു ചേര്*ന്ന് അദ്ദേഹത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്* ഉള്*പ്പെടുത്തി തയ്യാറാക്കിയ സൈറ്റ് ഉദ്ഘാടനം ചെയ്തത് കരുണാകരന്* തന്നെയായിരുന്നു.

    ഗൂഗ്ള്* സെര്*ച്ച് എന്*ജിനില്* ടൈപ്പ് ചെയ്താല്* സൈറ്റ് വിലാസം പ്രത്യക്ഷപ്പെടും. ഒപ്പം തന്നെ ഈ സൈറ്റ് കമ്പ്യൂട്ടറിനെ തകരാറിലാക്കുമെന്നുള്ള വിവരവും ലഭ്യമാണ്. എന്നാല്* സൈറ്റില്* പ്രവേശിക്കാന്* സാധിക്കില്ല. കൂടുതല്* വിവരങ്ങള്* അറിയാന്* ശ്രമിച്ചാല്* ഗൂഗ്ള്* തന്നെ നല്കുന്ന വിവരമനുസരിച്ച്, ഈ സൈറ്റ് ഇപ്പോള്* സംശയകരമായ സ്ഥിതിയിലാണ്.

    അതു സന്ദര്*ശിക്കുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിനു ദോഷം ചെയ്*തേക്കും. കഴിഞ്ഞ 90 ദിവസങ്ങള്*ക്കുള്ളില്*, സംശയകരമായ പ്രവര്*ത്തനങ്ങളുടെ പട്ടികയില്* ഈ സൈറ്റിന്റെ ഭാഗങ്ങള്* രണ്ടു തവണ ഉള്*പ്പെട്ടിരുന്നു.

    ഈ ദിവസങ്ങളില്* സൈറ്റിലെ ആറു പേജുകള്* തങ്ങള്* പരിശോധിച്ചപ്പോള്* ഉടമകളുടെ അനുവാദമില്ലാതെ അനാവശ്യ സോഫ്റ്റ് വെയറുകള്* ഡൗണ്*ലോഡ് ചെയ്യുകയും ഇന്*സ്റ്റാള്* ചെയ്യുകയുമുണ്ടായെന്നു വ്യക്തമായി ഗൂഗിള്* വിശദീകരിക്കുന്നു.





    Online Business Consulting | Internet Business Consulting
Working...
X