കൊട്ടാര കൂട്ടക്കൊല: പിന്നില്* ഇന്ത്യയെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊട്ടാര കൂട്ടക്കൊല: പിന്നില്* ഇന്ത്യയെന്ന്

    കാഠ്മണ്ഡു: നേപ്പാള്* കൊട്ടാരത്തിലെ കൂട്ടക്കൊലയ്ക്ക് പിന്നില്* ഇന്ത്യയുടെ കൈകളുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി നേപ്പാളി സൈനിക ഉദ്യോഗസ്ഥന്* രംഗത്തെത്തി. നേപ്പാള്* രാജകൊട്ടാരത്തിലെ മുന്* സൈനിക ഉദ്യോഗസ്ഥനായിരുന്ന ജനറല്* ബിബേക് ഷാ രചിച്ച ' മേലെ ദേഖേകൊ ദര്*ബാര്*എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തലുള്ളത്. 2001 ല്* നടന്ന കൂട്ടക്കൊലയില്* ബീരേന്ദ്ര രാജാവ് അടക്കം ഒമ്പത് പേര്* വെടിയേറ്റു മരിച്ചിരുന്നു. ബീരേന്ദ്രരാജാവിന്റെയും ഗൈനേന്ദ്ര രാജാവിന്റെയും സൈനിക സെക്രട്ടറിയായിരുന്നു ജനറല്* ബിബേക് ഷാ.

    ജര്*മ്മന്* ആയുധനിര്*മ്മാതാക്കളായ ഹെക്ലര്* ആന്*ഡോ കോച്ചുമായി തോക്കുകള്* നിര്*മ്മിക്കാനായി നേപ്പാള്* രാജാവ് കരാര്* ഒപ്പിട്ടിരുന്നു. ജര്*മ്മനിയില്* നിര്*മ്മിച്ച ഭാഗങ്ങള്* നേപ്പാളില്* വെച്ച് കൂട്ടിയോജിപ്പിച്ച് ദക്ഷിണേഷ്യയില്* വിറ്റഴിക്കുകയായിരുന്നു പദ്ധതി. എന്നാല്* ഇന്ത്യക്ക് ഇതില്* താല്*പര്യമുണ്ടായിരുന്നില്ല. ഇന്ത്യയുടെ ഇന്*സാസ് റൈഫിളുകള്* വാങ്ങിപ്പിക്കാന്* സമ്മര്*ദ്ദമുണ്ടായിരുന്നു. തോക്ക് രാഷ്ട്രീയത്തിലുള്ള ഇന്ത്യയുടെ താത്പര്യമാണ് കൂട്ടക്കൊലയ്ക്കിടയാക്കിയതെന്ന് ജനറല്* ആരോപിയ്ക്കുന്നു.

    തെരാനിയിലെ ഇന്ത്യന്* വംശജരുടെ നേപ്പാളി പൗരത്വപ്രശ്*നം, മാവോവാദികളും രാജാവുമായുണ്ടാക്കിയ ഓപ്പറേഷന്* ഈഗിള്* എന്ന രഹസ്യ കരാര്* തുടങ്ങിയവയും കൂട്ടക്കൊലയ്ക്ക് പിന്നിലുള്ള കാരണങ്ങളാണെന്ന് പുസ്തകത്തിലുണ്ട്.





    Online Business Consulting | Internet Business Consulting
Working...
X