ഒബാമ പുകവലി നിര്*ത്തി !!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒബാമ പുകവലി നിര്*ത്തി !!

    വാഷിങ്ടണ്*: അമേരിക്കന്* പ്രസിഡന്റ് ബരാക്ക് ഒബാമ പുകവലി നിര്*ത്തിയെന്ന് റിപ്പോര്*ട്ടുകള്*. കഴിഞ്ഞ ഒന്*പത് മാസക്കാലമായി ഒബാമ പുകവലിക്കാറില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി റോബര്*ട്ട് ഗിബ്*സണെ ഉദ്ധരിച്ചുകൊണ്ട് ടെലഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത്. ഡോക്ടറുടെ ഉപദേശപ്രകാരമാണത്രേ ഒബാമ പുകവലി ഉപേക്ഷിച്ചത്. പുകവലി നിയന്ത്രിക്കാനായി, ഒബാമ നികോരറ്റെ ഗം ചവയ്ക്കുമായിരുന്നു എന്നും റിപ്പോര്*ട്ടില്* പറയുന്നു.

    പുകവലി ഉപേക്ഷിക്കുമെന്ന് ഒബാമ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്* വാഗ്ദാനം നല്*കിയിരുന്നു എങ്കിലും വൈറ്റ്*ഹൌസിലെ ജോലിഭാരത്തിനിടെ പലപ്പോഴും ഒബാമയ്ക്ക് വലിയെ കൂട്ടുപിടിക്കേണ്ടിവുന്നു.

    എന്നാല്*, 2010 മാര്*ച്ചില്* നടന്ന വൈദ്യപരിശോധനയ്ക്ക് ശേഷം ഈ ദുശ്ശീലം ഉപേക്ഷിക്കാന്* ഒബാമ തയ്യാറാവുകയായിരുന്നു.

    ഒബാമ പുകവലി ഉപേക്ഷിക്കാമെന്ന വാഗ്ദാനം നല്*കിയതിനാലാണ് പുകവലി വിരുദ്ധ പ്രവര്*ത്തകയായ മിഷേല്* ഒബാമ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായി ഇറങ്ങിയിരുന്നത്.എന്തായാലും ഒബാമ പുകവലി ശീലം ഉപേക്ഷിച്ചതില്* ഏറ്റവും സന്തോഷിക്കുന്നത് മിഷേല്* തന്നെയായിരിക്കും.





    Online Business Consulting | Internet Business Consulting
Working...
X