ചഞ്ചല്* കാളി നേപ്പാളിലെ ആനസുന്ദരി!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചഞ്ചല്* കാളി നേപ്പാളിലെ ആനസുന്ദരി!!

    കഠ്മണ്ഡു: ആനകള്*ക്കായി നേപ്പാളില്* നടത്തിയ സൗന്ദര്യമത്സരത്തില്* ഇരുപത്തിയെട്ടുകാരി ചഞ്ചല്*കാളി വിജയിയായി. നേപ്പാള്* തലസ്ഥാനത്തെ ചിറ്റ് വാന്* ദേശീയ പാര്*ക്കിലായിരുന്നു ആനകള്*ക്കായി സൗന്ദര്യമത്സരം നടന്നത്. വൃത്തി, ആരോഗ്യം, അച്ചടക്കം, മര്യാദ എന്നിവയെല്ലാം മത്സരത്തിലെ വിധിനിര്*ണയത്തിന്റെ മാനദണ്ഡങ്ങളായിരുന്നു.

    മൊത്തം ആറ് ആനകളാണ് അവസാന റൗണ്ടിലെത്തിയത്. സൗന്ദര്യമത്സരത്തിന്റെ ഭാഗമായി ആനകള്*ക്കായി 300 മീറ്റര്* ഓട്ടമത്സരം, ഫുട്*ബോള്* മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു.

    നേപ്പാളിലെ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്* ടൂറിസം പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു മിസ് എലഫന്റ് ഇന്റര്*നാഷണല്* എന്ന മത്സരം സംഘടിപ്പിച്ചത്.






    Online Business Consulting | Internet Business Consulting
Working...
X