സ്മാര്*ട് സിറ്റിയ്ക്കായി രണ്ടു മാസം കൂടി കാക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്മാര്*ട് സിറ്റിയ്ക്കായി രണ്ടു മാസം കൂടി കാക്കും

    കൊച്ചി: കൊച്ചിയിലെ നിര്*ദ്ദിഷ്ട സ്മാര്*ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിന് രണ്ടു മാസം കൂടി കാത്തിരിക്കാന്* തയ്യാറാണെന്ന് ടീകോം. അതിന് ശേഷവും സര്*ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്* നിയമനടപടി സ്വീകരിയ്ക്കുമെന്നും ടീകോം സി.ഇ.ഒ ഫരീദ് അബ്ദുള്* റഹ്മാന്* മുന്നറിയിപ്പ് നല്*കി. സ്മാര്*ട്ട് സിറ്റിയുടെ ഡയറക്ടര്* ബോര്*ഡ് യോഗത്തില്* പങ്കെടുക്കാന്* കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്*ത്തകരോട് സംസാരിയ്ക്കുകയായിരുന്നു.

    പദ്ധതി നടപ്പാകണമെന്നാണ് ടീകോമിന്റെ ആഗ്രഹം. സര്*ക്കാരിന്റെ അനുകൂല നിലപാടിനായി അല്പം കൂടി കാത്തിരിക്കാന്* തയ്യാറാണ്. എന്നാല്* സര്*ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകണം.

    സ്മാര്*ട്ട് സിറ്റി പ്രശ്*നത്തില്* പ്രവാസി മലയാളിയും, വ്യവസായിുമായ എം.എ.യൂസഫലി മദ്ധ്യസ്ഥനല്ലെന്നും, സര്*ക്കാര്* പ്രതിനിധി മാത്രമാണെന്നും ഫരീദ് അബ്ദുള്* റഹ്മാന്* വ്യക്തമാക്കി. ആരെങ്കിലും മധ്യസ്ഥനാകണമെങ്കില്* അയാള്* ഇരു കക്ഷികള്*ക്കും സമ്മതനായ ഒരാളായിരിക്കണം. ടീകോമുമായി ചര്*ച്ചയ്ക്കായി യൂസഫലിയെ കേരള സര്*ക്കാരാണ് അയച്ചത്. ടീകോമുമായി ആലോചിച്ചല്ല അദ്ദേഹത്തെ അയച്ചതെന്നും ഫരീദ് അബ്ദുള്* റഹ്മാന്* പറഞ്ഞു.





    Online Business Consulting | Internet Business Consulting
Working...
X