മുംബൈയില്* പുലര്*ച്ചെ 5വരെ മദ്യവിരുന്നാവാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുംബൈയില്* പുലര്*ച്ചെ 5വരെ മദ്യവിരുന്നാവാം

    മുംബൈ: പുതുവര്*ഷപ്പിറവി ജനങ്ങള്*ക്ക് ആഘോഷമാക്കാനായി മഹാരാഷ്ട്ര സര്*ക്കാര്* എക്*സൈസ് നിയമങ്ങളില്* അയവുവരുത്തി. ഡിസംബര്* 31ന് രാത്രിമുഴുവന്* മുംബൈയിലെ ബാറുകള്* തുറന്ന് പ്രവര്*ത്തിക്കും.ബാറുകള്*ക്കും ഹോട്ടലുകള്*ക്കും റസ്*റ്റോറന്റുകള്*ക്കുമെല്ലാം ജനുവരി ഒന്നിന് ശനിയാഴ്ച പുലര്*ച്ചെ 5മണിവരെ പ്രവര്*ത്തിക്കാന്* എക്*സൈസ് വകുപ്പ് അനുമതി നല്*കിയിട്ടുണ്ട്.

    താനെയിലെയും നവി മുംബൈയിലെയും ബാറുകള്* രാത്രി മുഴുവന്* പ്രവര്*ത്തിക്കും. സാധാരണ നിലയില്* പുതുവര്*ഷ ദിനത്തില്* പുലര്*ച്ചെ ഒന്നരയോടെ ബാറുകളും മറ്റും പ്രവര്*ത്തനം നിര്*ത്തണമെന്നായിരുന്നു നിര്*ദ്ദേശം നല്*കാറുള്ളത്.

    അതേസമയം തീരപ്രദേശത്തെ ബോട്ട് പാര്*ട്ടികള്*ക്കും മറ്റും നിയന്ത്രണങ്ങളേര്*പ്പെടുത്തിയിട്ടുണ്ട്. പുതുവര്*ഷപ്പുലരിയില്* നഗരത്തില്* തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്*ട്ടുകളെ തുടര്*ന്നാണിത്.

    തുറസ്സായ സ്ഥലങ്ങളിലെ ആഘോഷപരിപാടികളില്* ലൗഡ് സ്പീക്കറുകള്* അര്*ധരാത്രിവരെ മാത്രമേ ഉപയോഗിക്കാന്* പാടുള്ളു. സാധാരണ ഇതിന്റെ സമയപരിധി രാത്രി പത്തുമണിയാണ്.

    തീരദേശത്തൂകൂടി തീവ്രവാദികള്* നഗരത്തില്* നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള റിപ്പോര്*ട്ടിനെത്തുടര്*ന്ന് നഗരത്തിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം വന്* സുരക്ഷാ സന്നാഹങ്ങള്* ഏര്*പ്പെടുത്തിയിട്ടുണ്ട്.

    കൊളാബ, ഇന്ത്യാ ഗേറ്റ് തുടങ്ങി ആളുകള്* കൂടുതല്* കൂട്ടംകൂടുന്നിടത്തെല്ലാം കനത്ത സുരക്ഷാസന്നാഹങ്ങളുണ്ട്. തീരദേശസേനയും അതീവജാഗ്രതയിലാണ്.





    Online Business Consulting | Internet Business Consulting
Working...
X