ടീകോം സിഇഒ വരുന്നത് കള്ളുകുടിക്കാന്*: വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടീകോം സിഇഒ വരുന്നത് കള്ളുകുടിക്കാന്*: വിഎസ്

    തിരുവനന്തപുരം: സ്മാര്*ട്*സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* വിവാദപ്രസ്താവനയുമായി രംഗത്ത്. ടീകോം സിഇഒ ഫരീദ് റഹ്മാന്* ദുബായ് സര്*ക്കാരിന്റെ പ്രതിനിധിയായി ഇവിടെയെത്തി കള്ളുകുടിച്ച് ഉറങ്ങുകയാണെന്നാണ് വിഎസ് ആരോപിച്ചിരിക്കുന്നത്.

    അവിടെനിന്നുള്ള വിവരങ്ങളൊന്നും ഇവിടെ ധരിപ്പിക്കുന്നില്ല. അതിനയാള്*ക്ക് അവിടെ സമാധാനം പറയേണ്ടിവരുന്നു. അവിടത്തെ സാമ്പത്തിക മാന്ദ്യമൊക്കെ മറച്ചുവെക്കുകയാണയാള്*.

    ഇപ്പോള്* സംസ്ഥാന സര്*ക്കാരിന്റെ പ്രതിനിധിയായ എം.എ.യൂസഫലി അവിടത്തെ സര്*ക്കാരിന്റെ പ്രതിനിധികളുമായി നേരിട്ട് ചര്*ച്ച നടത്തുകയാണ്. അതുസംബന്ധിച്ച കാര്യങ്ങള്* ഒരാഴ്ചയ്ക്കകം അറിയാം-മുഖ്യമന്ത്രി പറഞ്ഞു.

    ശമ്പളക്കമ്മീഷന്* റിപ്പോര്*ട്ട് സ്വീകരിക്കുന്ന ചടങ്ങില്* മാധ്യമപ്രവര്*ത്തകരുടെ ചോദ്യങ്ങള്*ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.





    Online Business Consulting | Internet Business Consulting
Working...
X