പോള്* വധം: രാജേഷും ഓംപ്രകാശും സാക്ഷികള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പോള്* വധം: രാജേഷും ഓംപ്രകാശും സാക്ഷികള്*

    കൊച്ചി: കോളിളക്കം സൃഷ്ടിച്ച പോള്*മുത്തൂറ്റ് വധക്കേസില്* സി ബി ഐ കുറ്റപത്രം സമര്*പ്പിച്ചു. എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്*പ്പിച്ചത്.കേസുമായി ബന്ധപ്പെട്ട രണ്ടു കുറ്റപത്രങ്ങളാണ് സി ബി ഐ സമര്*പ്പിച്ചിരിക്കുന്നത്. കുറ്റപത്രങ്ങളിലൊന്ന് പോളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ്. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്.

    കേരളാ പൊലീസ് സമര്*പ്പിച്ച കുറ്റപത്രത്തില്* രേഖപ്പെടുത്തിയിട്ടുള്ളതിനു സമാനമായി ക്വട്ടേഷന്* സംഘവുമായുള്ള വഴക്കിനിടയില്* കൈയ്യബദ്ധത്തെ തുടര്*ന്നാണ് പോള്* മരിച്ചതെന്നാണ് സി ബി ഐയുടെയും കണ്ടെത്തല്*. െ്രെകംബ്രാഞ്ച് എ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.

    ഒന്നാം പ്രതി ക്വട്ടേഷന്* സംഘം തലവന്* ജയചന്ദ്രനും രണ്ടാം പ്രതി കാരി സതീശുമാണ്. ഓംപ്രകാശും പുത്തന്*പാലം രാജേഷും സാക്ഷികളാണ്. 28 പേരെയാണ് പ്രതികളായി ഉള്*പ്പെടുത്തിയിട്ടുള്ളത്. ഇതില്* ഏഴുപേരെ മാപ്പുസാക്ഷികളാക്കി.

    കൂട്ടുകാരുമൊത്ത് കാറില്* കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള മുത്തൂറ്റ് ഗ്രൂപ്പ്*വക ഗസ്റ്റ്ഹൗസിലേക്ക് പോകുമ്പോള്* ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്* പൊങ്ങ ജ്യോതി ജങ്ഷനില്* വെച്ചായിരുന്നു പോള്* കൊലചെയ്യപ്പെട്ടത്.

    മുത്തൂറ്റ് എം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്*മാന്* എം ജി ജോര്*ജിന്റെ മകനാണ് കൊല്ലപ്പെട്ട പോള്* എം ജോര്*ജ്.





    Online Business Consulting | Internet Business Consulting
Working...
X