ഷാരൂഖ് ഖാന്റെ നായികയായി അസിന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഷാരൂഖ് ഖാന്റെ നായികയായി അസിന്*

    അമീര്* ഖാന്റെ നായികയായി ബോളിവുഡില്* അരങ്ങേറ്റം കുറിച്ച അസിന്* കരിയറില്* പുതിയ ഉയരങ്ങള്* കീഴടക്കുന്നു. ബോളിവുഡിന്റെ കിങ് ഖാന്* സാക്ഷാല്* ഷാരൂഖ് ആണ് അസിന്റെ അടുത്ത നായകനെന്നാണ് പുതിയ റിപ്പോര്*ട്ട്. ഷാരൂഖ് ഖാന്* പഞ്ചാബിയായി അഭിനയിക്കുന്ന ചിത്രത്തില്* തമിഴ് ബ്രാഹ്മണ യുവതിയായ നായികയെയാണ് അസിന്* അവതരിപ്പിക്കുക.

    ചിത്രത്തില്* നായികയാവാന്* ബോളിവുഡിലെ മുന്*നിരക്കാരായ പ്രിയങ്കാ ചോപ്ര, കത്രീനാ കൈഫ്, ദീപികാ പദുക്കോണ്* എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. ഇവരെയൊക്കെ കടത്തിവെട്ടിയാണ് അസിന്* നായിക പദവി സ്വന്തമാക്കിയതെന്നാണ് റിപ്പോര്*ട്ട്.

    തെന്നിന്ത്യക്കാരി ആണെന്നതു മാത്രമല്ല അസിന് തുണയായത്. കമല്*ഹാസന്റെ ദശാവതാരത്തില്* അസിന്* ബ്രാഹ്മിന്* പെണ്*കുട്ടിയുടെ വേഷം അതിമനോഹരമാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അസിന് തന്നെ നറുക്ക് വീണത്.

    ഇപ്പോള്* അവസരങ്ങളുടെ കുറവുള്ള കത്രീനാ കൈഫ് ഈ വേഷത്തിനായി അവസാനം വരെ ശ്രമം നടത്തിയിരുന്നുവെന്നാണ് കേള്*വി. വിശാല്* ഭരദ്വാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ സെയ്ഫ് അലിഖാനെയും പ്രിയങ്കാ ചോപ്രയെയുമാണ് ചിത്രത്തിലേയ്ക്കു പരിഗണിച്ചത്. എന്നാല്* ചില കാരണങ്ങളാല്* സെയ്ഫ് പിന്*മാറി. തുടര്*ന്ന് നായകനായി ഷാരൂഖിന്റെ പേര് വരുകയായിരുന്നു.

    ഷാരൂഖിന്റെ കൂടി നായികയാവുന്നതോടെ ഹിന്ദിയിലെ ഖാന്*ത്രയങ്ങളുടെയെല്ലാം ജോഡിയായ മലയാളി നായികയെന്ന പേര് അസിന് സ്വന്തമാകും.

    അമീര്*ഖാന്റെ ജോടിയായി ഗജിനിയിലൂടെ ഹിന്ദിയില്* അരങ്ങേറിയ അസിന്* തുടര്*ന്ന് അഭിനയിച്ചത് സല്*മാന്റെ നായികയായി രണ്ടു ചിത്രങ്ങളിലായിരുന്നു. ലണ്ടന്* ഡ്രീംസും റെഡിയും. ഇതില്* റെഡി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഹിന്ദിയില്* മറ്റു മൂന്നോളം ചിത്രങ്ങളില്*ക്കൂടി അസിന്* കരാറായിട്ടുണ്ട്.





    Online Business Consulting | Internet Business Consulting
Working...
X