സര്*ക്കാറുകള്*ക്കെ തിരെ എന്*എസ്എസ് പ്രമേയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സര്*ക്കാറുകള്*ക്കെ തിരെ എന്*എസ്എസ് പ്രമേയം

    ചങ്ങനാശേരി: കേന്ദ്ര-സംസ്ഥാന സര്*ക്കാരുകള്*ക്കെതിരേ എന്*എസ്എസിന്റെ പ്രമേയം. മുന്നോക്ക സമുദായങ്ങളില്* സാമ്പത്തികമായി പിന്നാക്കം നില്*ക്കുന്നവര്*ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്* ശിപാര്*ശകള്* ഉടന്* നടപ്പിലാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ചങ്ങനാശേരി പെരുന്നയില്* എന്*എസ്എസ് ആസ്ഥാനത്ത് ചേര്*ന്ന പ്രതിനിധി സമ്മേളനത്തില്* അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യമുന്നയിച്ചത്.

    സംവരണവിഷയത്തില്* ആവശ്യമായ തുടര്*നടപടികള്* കേന്ദ്രം കൈക്കൊണ്ടില്ലെന്നും പ്രമേയത്തില്* കുറ്റപ്പെടുത്തുന്നുണ്ട്. ഇക്കാര്യം എന്*എസ്എസ് ഗൗരവത്തോടെയാണ് കണക്കിലെടുക്കുന്നത്. എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ നയം കേരള സര്*ക്കാര്* തിരുത്താന്* തയാറാകണമെന്നും പ്രമേയത്തില്* ആവശ്യപ്പെട്ടു.

    കേരളത്തിലെ മുന്നണികളോടുള്ള സമദൂരനയത്തില്* മാറ്റമില്ലെന്ന് പ്രമേയത്തില്* എന്*എസ്എസ് വ്യക്തമാക്കി.

    സമദൂരനയം ശക്തമായ ഒരു ആയുധമാണെന്നും അതില്* നിന്ന് മാറിച്ചിന്തിക്കേണ്ട ആവശ്യമില്ലെന്നും പ്രമേയത്തില്* വിലയിരുത്തി. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്*ട്ടിയോട് അടുക്കുന്നത് സംഘടനയെ ശിഥിലമാക്കുന്നതിലേക്ക് നയിക്കുമെന്നും പ്രമേയത്തില്* പറയുന്നു.





    Online Business Consulting | Internet Business Consulting
Working...
X