സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും

    സിബിഐ ഓഫീസര്* സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും വരുന്നു. മമ്മൂട്ടി-കെ മധു-എസ്എന്* സ്വാമി ടീമിന്റെ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിന്റെ തിരക്കഥ തയ്യാറായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്*ട്ട്. മമ്മൂട്ടി ഇപ്പോള്* പലചിത്രങ്ങളുടെയും ജോലിയുമായി തിരക്കിലായതിനാല്* 2011 മെയ് മാസത്തിന് ശേഷമായിരിക്കും ചിത്രത്തിന്റെ ജോലികള്* ആരംഭിക്കുകയെന്നാണ് അറിയുന്നത്.

    മുകേഷ്, ജഗതി, ജനാര്*ദ്ദനന്* എന്നിവരോടൊപ്പം അനന്യയും ഈ ചിത്രത്തില്* അഭിനയിക്കുന്നതായി സൂചനയുണ്ട്.

    സിനിമയ്ക്ക് ക്ലിക്കാവുന്നൊരു പേര് കണ്ടെത്താനുള്ള ശ്രമങ്ങള്* നടക്കുകയാണ്. ശ്യാമിന്റെ പ്രശസ്തമായ തീം മ്യൂസിക് ചെറിയ മാറ്റങ്ങളോടെ പുതിയ ചിത്രത്തിലും ആവര്*ത്തിക്കും.

    കൃഷ്ണകൃപയുടെ ബാനറില്* കെ മധു തന്നെയാണ് പുതിയ സി ബി ഐ ചിത്രം നിര്*മ്മിക്കുന്നത്. ഒരു കൊലപാതകവും അതിന്റെ സത്യം തിരഞ്ഞുള്ള സേതുരാമയ്യരുടെ അന്വേഷണവുമാണ് പുതിയ സിനിമയുടെയും പ്രമേയം.

    ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്* സി ബി ഐ, നേരറിയാന്* സി ബി ഐ എന്നിവയായിരുന്നു സി ബി ഐ സീരീസിലെ നാലു ചിത്രങ്ങള്*. ഇവയെല്ലാം ബോക്*സോഫീസ് ഹിറ്റുകളായിരുന്നു.





    Online Business Consulting | Internet Business Consulting
  • kkbilal
    • Apr 2010
    • 24

    #2
    Re: സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും

    Gd news..xpecting a gd thriller!!

    Comment

    Working...
    X