മനാമയിലെ സ്വര്*ണകടയില്* മോഷണം: യുവതി പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മനാമയിലെ സ്വര്*ണകടയില്* മോഷണം: യുവതി പിടിയില്*

    മനാമ: തന്ത്രപൂര്*വം സ്വര്*ണ കടകളില്* മോഷണം നടത്തുന്ന തമിഴ്നാട്ടുകാരി മനാമയില്* പിടിയിലായി. മനാമയിലെ ഗോള്*ഡ് സിറ്റിയിലെ കടകളിലാണ് ഇവര്* മോഷണം നടത്തിയത്. മോഷണത്തിന് ശേഷം കാറില്* രക്ഷപ്പെടാന്* ശ്രമിച്ച ഇവര്* പിടിയിലായി.തമിഴ്*നാട് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം സ്വദേശിയാ ജുനൈദ (31)യാണ് പിടിയിലായത്. മോഷണം നടത്തി കടക്കാന്* ശ്രമിച്ച ഇവരെ പിടിയ്ക്കാനായി ജ്വല്ലറി അധികൃതരും സെക്യൂരിറ്റി ജീവനക്കാരും പിടിയ്ക്കാന്* ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്* ഒരു മണിയ്ക്കൂറിനകം ഇവരെ പൊലീസ് പിടികൂടി.

    2010 ഡിംസബര്* 28 നായിരുന്നു സംഭംവം. മനാമഗോള്*ഡ് സിറ്റിയിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയിലെത്തിയ ഇവര്* ഒരു പവന്റെ ബ്രേസ്*ലേറ്റ് വാങ്ങി. ഇതിനിടെ ജ്വല്ലറിയിലുള്ളവരെ വെട്ടിച്ച് രണ്ടര പവന്* കമ്മല്* മോഷ്ടിച്ചു. തിരക്കിനിടയിലൂടെ രക്ഷപ്പെടുകയും ചെയ്തു. ഇതിനിടെ ജീവനക്കാര്* മോഷണം കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല.

    മൂന്ന് വയസ്സോളം പ്രായമുള്ള കുട്ടിയും ഈ സ്ത്രീയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. നല്ല വസ്ത്രങ്ങള്* ധരിച്ച് കാറിലാണ് ജുനൈദ എത്തിയത്. ആലൂക്കാസ് ജ്വല്ലറിയില്* എത്തിയപ്പോള്* പാന്റും ഷര്*ട്ടും ഓവര്*ക്കോട്ടുമായിരുന്നു വേഷം. കടയില്* നിന്ന് എട്ടുഗ്രാമിന്റെ മാല ഉടുപ്പിന്റെ പോക്കറ്റില്* സെയില്*സ്മാന്മാര്* കണ്ടു. മാല തിരിച്ച് ആവശ്യപ്പെട്ടപ്പോള്* മോഷ്ടിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം.

    പോക്കറ്റില്* കാറിന്റെ താക്കോല്* മാത്രമേയുള്ളൂ എന്നുപറഞ്ഞ് താക്കോല്* പുറത്തെടുത്തപ്പോള്* മോഷ്ടിച്ച മാലയും 28ന് ഗോള്*ഡ് സിറ്റിയിലെ ജ്വല്ലറിയില്* നിന്നെടുത്ത രണ്ട് കമ്മലില്* ഒരെണ്ണവും താക്കോലിനൊടൊപ്പം പുറത്തുവന്നു. ആഭരണം ജീവനക്കാര്* തിരിച്ചുവാങ്ങിയ ഉടന്* ജുനൈദ പുറത്തിറങ്ങി രക്ഷപ്പെട്ടു.


    ഒട്ടും വൈകാതെ ഗോള്*ഡ് സിറ്റിയിലെ തന്നെ മറ്റൊരു ജ്വല്ലറിയിലെത്തി. ഇവിടെ നിന്ന് ഒരു സ്വര്*ണമാല മോഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവരെ തെരഞ്ഞെത്തിയ ജോയ് ആലൂക്കാസ് ജ്വല്ലറി ജീവനക്കാര്* ജുനൈദയെ തിരിച്ചറിഞ്ഞു. മറ്റേ കമ്മല്* കൂടി ആവശ്യപ്പെട്ടപ്പോള്* ജുനൈദ വീണ്ടും രക്ഷപ്പെടാന്* ശ്രമിച്ചു.

    ഡല്*മന്* ഇന്റര്*നാഷനലിനു സമീപമുള്ള ടാക്*സി പാര്*ക്കിംഗിനു സമീപമാണ് ഇവരുടെ കാര്* പാര്*ക്ക് ചെയ്തിരുന്നത്. ജ്വല്ലറി ജീവനക്കാരും സെക്യൂരിറ്റിക്കാരും പിന്തുടരുന്നതുകണ്ട് ഇവര്* കാറില്* ഓടിക്കയറുകയും ഡോര്* ലോക്കുചെയ്യുകയും ചെയ്തു. ടാക്*സിക്കാരും സമീപത്തുള്ളവരുമെല്ലാം ചുറ്റും കൂടിയെങ്കിലും കുട്ടിയെ മടിയില്* വച്ച് ഇവര്* കാര്* ഓടിച്ചുപോകുകയായിരുന്നു. ഉടന്* ജ്വല്ലറി ജീവനക്കാര്* എമര്*ജന്*സി നമ്പറില്* കാര്* നമ്പര്* സഹിതം പൊലീസില്* വിവരമറിയിച്ചു. ഒരു മണിക്കൂറിനകം പൊലീസ് ഇവരെ പിടികൂടി. ജുനൈദ ഇപ്പോള്* ഈസ ടൗണ്* പൊലീസ് സ്*റ്റേഷനിലാണെന്ന് ജ്വല്ലറി ജീവനക്കാര്* പറഞ്ഞു.

    പിന്നീട് ജുനൈദയുടെ പിതാവ് ജ്വല്ലറിക്കാരെ സമീപിച്ച്, ബാക്കിയുള്ള സ്വര്*ണം തിരിച്ചുതരാമെന്നും കേസ് പിന്*വലിക്കണമെന്നും ആവശ്യപ്പെട്ടു. മദ്യപിച്ചതിനെ തുടര്*ന്നാണത്രേ ജുനൈദ മോഷണം നടത്തിയത്.





    Online Business Consulting | Internet Business Consulting
  • derek
    • Dec 2010
    • 99

    #2
    Re: മനാമയിലെ സ്വര്*ണകടയില്* മോഷണം: യുവതി പിടിയില്*

    kashtam evarku panivellom cheythu jeevikalo

    enathia velaventeyum motikune :-#

    Comment

    Working...
    X