ഗൂഗിള്* ടിവിയ്ക്ക് മുന്നില്* തടസ്സങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗൂഗിള്* ടിവിയ്ക്ക് മുന്നില്* തടസ്സങ്ങള്*

    ന്യൂയോര്*ക്ക്: ഗൂഗിളിന്റെ ഇന്റര്*നെറ്റ് ടെലിവിഷനായ ഗൂഗിള്* ടിവി വിപണിയിലിറങ്ങാന്* വൈകുമെന്ന് റിപ്പോര്*ട്ട്. 2010 അവസാനം ഗൂഗിള്* ടിവി വിപണിയിലെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്*ട്ടുകള്*. തോഷിബ, എല്*ജി, ഷാര്*പ്പ് തുടങ്ങിയ കമ്പനികള്* ഗൂഗിളിന്റെ പുതിയ സോഫ്റ്റ്*വേറുമായി വിപണിയിലിറങ്ങാന്* തയാറായപ്പോഴാണ് സോഫ്റ്റ്*വേര്*നവീകരിക്കാനുണ്ടെന്നു ഗൂഗിള്* അറിയിച്ചത്.

    ഗൂഗിള്* ടിവി കാണണമെങ്കില്* പ്രത്യേക ടെലിവിഷനുകളോ സെറ്റ് ടോപ്പ് ബോക്*സോ വേണം. തുടക്കത്തില്* സോണി, ലൊജിടെക്ക് എന്നീ കമ്പനികള്* വഴിയായിരിക്കും ഗൂഗിള്* ടിവി ഉപകരണങ്ങള്* വിപണിയിലെത്തുക.

    ടെലിവിഷനെയും ഇന്റര്*നെറ്റിനെയും ഒരേ ചാലകത്തിലൂടെ ജനങ്ങളിലേയ്*ക്കെത്തിക്കുകയാണ് ഇന്റര്*നെറ്റ് ടിവി കൊണ്ട് ഗൂഗിള്* ടിവി ലക്ഷ്യമിടുന്നത്.

    ടിവിയില്* നിന്നു ഗൂഗിളിന്റെ ക്രോം ബ്രൌസറിലേയ്ക്കു നേരിട്ടു പോകാന്* ഇതുവഴി സൗകര്യമുണ്ടാവും. നൂറുകണക്കിനു ടിവി ചാനലുകള്* ഈ സംവിധാനം വഴി ലഭിക്കും. അതോടൊപ്പം ഓണ്*ലൈന്* വഴി ബ്രൌസ് ചെയ്യാനും സാധിക്കും.





    Online Business Consulting | Internet Business Consulting
Working...
X