ചെന്നൈ: ഡിഎംകെയും കോണ്*ഗ്രസും തമ്മിലുള്ള സഖ്യം തുടരുമെന്ന് തമിഴ്*നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ കരുണാനിധി വ്യക്തമാക്കി. തമിഴ്*നാട് സന്ദര്*ശനത്തിനെത്തിയ പ്രധാനമന്ത്രി മന്*മോഹനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിയ്ക്കുകയായിരുന്നു കരുണാനിധി. കനത്ത മഴ മൂലം നഷ്ടം സംഭവിച്ച കര്*ഷകര്*ക്കുള്ള ധനസഹായം വര്*ദ്ധിപ്പിയ്ക്കണമെന്ന് കൂടിക്കാഴ്ചയില്* കരുണാനിനിധി അഭ്യര്*ത്ഥിച്ചു. ഇന്ത്യന്* സയന്*സ് കോണ്*ഗ്രസ് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയെ സ്വീകരിയ്ക്കാനോ കാണാനോ കരുണാനിധി ആദ്യം തയാറായിരുന്നില്ല. വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിയ്ക്കുന്നതിന് പകരം സുഹൃത്തായ ഒരു കവിയുടെ പരിപാടിയില്* പങ്കെടുക്കുകയാണ് കരുണാനിധി ചെയ്തത്.
2ജി അഴിമതി വിഷയത്തില്* ഡിഎംകെയും കോണ്*ഗ്രസും തമ്മിലുള്ള ശീതസമരമാണ് അകല്*ച്ച പാലിയ്ക്കാന്* കലൈഞ്ജറെ പ്രേരിപ്പിച്ചത് എന്ന് സൂചനകളുണ്ട്. എ രാജ രാജിവയ്ക്കാനിടയായതും ഡിഎംകെയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്* സിബിഐ തെരച്ചില്* നടത്തിയതും കരുണാനിധിയെ ചൊടിപ്പിച്ചിരുന്നു.
കേന്ദ്ര മന്ത്രിമാരായ പി ചിദംബരവും ജികെ വാസനും തമിഴ്*നാട് ഉപമുഖ്യമന്ത്രി എംകെ സ്റ്റാലിനും ധനമന്ത്രി അന്*പഴകനും അടക്കമുള്ളവര്* പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിന് വിമാനത്താവളത്തില്* എത്തിയിരുന്നു. പ്രോട്ടോകോള്* അനുസരിച്ച് കരുണാനിധിയും എത്തേണ്ടതായിരുന്നു. എന്നാല്*, ആ സമയത്ത് നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലില്* കവി വൈരമുത്തുവിന്റെ ഒരു പുസ്തക പ്രകാശന ചടങ്ങില്* പങ്കെടുക്കുന്നതിനാണ് കരുണാനിധി തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം രാത്രി മന്*മോഹന്* സിംഗിന് ഗവര്*ണര്* എസ് എസ് ബര്*ണാല നല്*കിയ അത്താഴ വിരുന്നിലും കരുണാനിധി പങ്കെടുത്തില്ല. അവസാന നിമിഷമാണ് കരുണാനിധി പരിപാടി റദ്ദാക്കിയത്. നേരത്തെ സംസ്ഥാന സര്*ക്കാരിന്റെ അഡയാര്* പാര്*ക്ക് പ്രൊജക്ടിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയും റദ്ദാക്കിയിരുന്നു.
Online Business Consulting | Internet Business Consulting