മുരളി ഉടന്* പാര്*ട്ടിയില്* തിരിച്ചെത്തും: ആന്റണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുരളി ഉടന്* പാര്*ട്ടിയില്* തിരിച്ചെത്തും: ആന്റണി

    തൃശൂര്*: കെ. മുരളീധരന്റെ കോണ്*ഗ്രസ് പുനപ്രവേശം സംബന്ധിച്ച തടസങ്ങള്* നീങ്ങിവരികയാണെന്ന് കേന്ദ്രമന്ത്രി എ.കെ. ആന്റണി. ഇക്കാര്യത്തില്* പാര്*ട്ടി സംസ്ഥാന ഘടകത്തില്*നിന്നുള്ള എതിര്*പ്പു് മാറിയിട്ടുണ്ടെന്നാണ് അറിവ്. മുരളിയെ തിരിച്ചുകൊണ്ടുവരുന്നതിനെ ആരും എതിര്*ക്കുമെന്ന് ഞാന്* കരുതുന്നില്ല. എന്നാല്* പുനഃപ്രവേശം സംബന്ധിച്ച അവസാന വാക്ക് എന്റേതല്ല- ആന്റണി വ്യക്തമാക്കി.

    മുരളിയുടെ പുനപ്രവേശം സംബന്ധിച്ചു മറ്റു സൂചനകള്* എ.കെ. ആന്റണി നല്*കിയില്ല.

    കെ. കരുണാകരന്റെ ബലികര്*മങ്ങള്*ക്കു മുന്നോടിയായി പൂങ്കുന്നം മുരളീമന്ദിരത്തില്* സന്ദര്*ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

    വെള്ളിയാഴ്ച നടക്കുന്ന ബലികര്*മങ്ങളില്* പങ്കെടുക്കാന്* സാധിക്കാത്തതുമൂലമാണ് തിങ്കളാഴ്ച വടകരയ്ക്കുള്ള യാത്രാമധ്യേ ആന്റണി മുരളീമന്ദിരത്തില്* എത്തി കെ. മുരളീധരനെയും പത്മജ വേണുഗോപാലിനെയും കണ്ടത്.

    വൈകിട്ട് ആറരയോടെ എത്തിയ അദ്ദേഹം 15 മിനിറ്റോളം അവിടെ ചെലവഴിച്ചു. കരുണാകരന്റെ വ്യക്തിജീവതത്തെക്കുറിച്ച് ഇരുവരുടെയും ഓര്*മകള്* പങ്കുവയ്ക്കുന്നതിന് അപ്പുറത്തേക്കു സംഭാഷണം നീണ്ടതുമില്ല.





    Online Business Consulting | Internet Business Consulting
Working...
X