കൊച്ചി: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ദൂതനായെത്തിയ മുന്‍* ഹൈക്കോടതി ജഡ്ജി തന്നെ സ്വാധീനിക്കാന്‍* ശ്രമിച്ചുവെന്ന് ജസ്റ്റിസ് വി.ആര്*. കൃഷ്ണയ്യര്‍* വെളിപ്പെടുത്തി.ജഡ്ജി ബാലകൃഷ്ണനും കുടുംബാംഗങ്ങള്‍*ക്കും എതിരെയുള്ള അഴിമതി ആരോപണങ്ങള്‍* അന്വേഷിക്കാന്‍* ഉന്നതതല കമ്മീഷന്* വേണമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍* ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രി മന്*മോഹന്‍*സിങ്ങിന് എഴുതരുത് എന്നാണ് മുന്‍* ജഡ്ജി തന്നോട് ആവശ്യപ്പെട്ടതെന്ന് കൃഷ്ണയ്യര്‍* പറഞ്ഞു.
ജസ്റ്റിസ് ബാലകൃഷ്ണന്* ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍* എത്തിയതെന്നും മുന്‍* ജഡ്ജി തന്നോട് പറഞ്ഞതായി കൃഷ്ണയ്യര്‍* വ്യക്തമാക്കി.
അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടാല്‍* വലിയ പ്രത്യാഘാതങ്ങള്‍* ഉണ്ടാകും എന്ന് മുന്‍* ജഡ്ജി സൂചിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍* ആരാണ് മുന്‍* ഹൈക്കോടതി ജഡ്ജി എന്ന് ചോദിച്ചപ്പോള്‍* പേര് വെളിപ്പെടുത്താന്‍* അദ്ദേഹം വിസമ്മതിച്ചു.
ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ച വ്യക്തിയാണ് അദ്ദേഹമെന്ന് പറഞ്ഞ് അദ്ദേഹം ഒരു സൂചന നല്*കുകയും ചെയ്തു.
അഴിമതി ആരോപണങ്ങള്‍* ഉയര്*ന്നിട്ടുള്ള സാഹചര്യത്തില്‍* ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മൗനം ഖേദകരമാണെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍* പ്രതികരിച്ചു.
കുടുംബാംഗങ്ങളില്‍* ചിലര്‍* വരവില്‍* കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് ജസ്റ്റിസ് ബാലകൃഷ്ണന് എതിരായ ആരോപണം. അത് അന്വേഷിക്കേണ്ടിയിരിക്കുന്നു.
അന്വേഷണം നേരിടാന്‍* എല്ലാവരും തയ്യാറാകണം. ഉന്നതതല അന്വേഷണം വേണമെന്നുള്ള തന്റെ പ്രസ്താവനയ്ക്ക് വലിയ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്- കൃഷ്ണയ്യര്‍* പറഞ്ഞു.
ജസ്റ്റിസ് ബാലകൃഷ്ണന്* ദേശീയ മനുഷ്യാവകാശ കമ്മീഷന്* സ്ഥാനം രാജിവെയ്ക്കുകയാണ് ഉചിതമെന്നും ജസ്റ്റിസ് കൃഷ്ണയ്യര്‍* വ്യക്തമാക്കി. അന്വേഷണത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നുണ്ടോ എന്ന ചോദ്യത്തിന് അതെക്കുറിച്ച് ആലോചിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍* പറഞ്ഞു.
Online Business Consulting | Internet Business Consulting