രക്തചരിത്ര: യഥാര്*ത്ഥ 'നായകന്*' കൊല്ലപ്പെട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രക്തചരിത്ര: യഥാര്*ത്ഥ 'നായകന്*' കൊല്ലപ്പെട്ടു

    ഹൈദരാബാദ്: ആന്ധ്രാ രാഷ്ട്രീയത്തില്* കോളിളക്കം സൃഷ്ടിച്ച പരിതല രവിയുടെ കൊലക്കേസിലെ മുഖ്യപ്രതിയായ മഡേലച്ചെരുവ് സൂര്യനാരായണ റെഡ്ഡി എന്ന സൂരി വെടിയേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സൂരിയ്ക്ക് വെടിയേറ്റത്. അനന്തപൂരിലെ വിമതനേതാവായ സൂരിയുടെ അനുയായികളിലൊരാള്* തന്നെയാണ് കൊന്നതെന്ന് റിപ്പോര്*ട്ടുകളുണ്ട്. തലയിലും നെഞ്ചിലും വയറിലുമായി അഞ്ചോളം വെടിയുണ്ടകള്* തറച്ചുകയറിയ സൂരിയെ ജൂബിലി ഹില്*സിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 1997 ലെ ജൂബിലി ഹില്*സ് ബോംബ് സ്*ഫോടനം അടക്കമുള്ള നിരവധി കേസുകളില്* പ്രതിയായ സൂര്യ അടുത്തകാലത്താണ് ജയില്*മോചിതനായത്.

    ഒരു അഭിഭാഷകനെ സന്ദര്*ശിച്ച ശേഷം വീട്ടിലേക്കുമടങ്ങുകയായിരുന്ന സൂരിയുടെ കാറിന് നേരെ മൂന്നംഗ അജ്ഞാത സംഘം വെടിവെച്ചുവെന്നായിരുന്നു നേരത്തെ വന്ന മറിപ്പോര്*ട്ടുകള്*. എന്നാലിപ്പോള്* സൂരിയ്*ക്കൊപ്പം കാറില്* യാത്ര ചെയ്തിരുന്ന അദ്ദേഹത്തിന്റെ സഹായിയായ ഭാനു കിരണാണ് കൊലയാളിയെന്നാണ് പൊലീസ് നല്*കുന്ന സൂചന. സൂരിയുടെ ജന്*മനാടായ അനന്തപൂരില്* പൊലീസ് ജാഗ്രതാനിര്*ദ്ദേശം നല്*കിയിരിക്കുകയാണ്. തെലുഗുദേശം പാര്*ട്ടി അധ്യക്ഷന്* എന്* ചന്ദ്രബാബു നായിഡു സംഭവത്തെ അപലപിച്ചു.

    2005 ജനുവരി 24നാണ് ടിഡിപി നേതാവ് പരിതല രവി കൊല്ലപ്പെടുന്നത്. തന്റെ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തിയ ടിവി ബോംബ് സ്*ഫോടനത്തിന് പിന്നില്* പരിതല രവിയെന്നായിരുന്നു സൂരി വിശ്വസിച്ചിരുന്നത്. ഇതിന് പ്രതികാരമായാണ് രവിയെ കൊല്ലാന്* സൂരി തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.

    ഇവര്* തമ്മിലുള്ള പോരാണ് 'രക്തചരിത്ര' എന്ന പേരില്* രാം ഗോപാല്* വര്*മ സിനിമയാക്കിയത്. രവി-സൂരി കുടുംബ പരമ്പരയുടെ ശത്രുതയും കൊലപാതകങ്ങളുമാണ് 'രക്തചരിത്ര'യുടെ പ്രമേയം. സൂര്യനാരായണ റെഡ്ഡിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് കോളിവുഡ് സൂപ്പര്* താരം സൂര്യയും രവിയായി അഭിനയിച്ചത് നടന്* വിവേക് ഒബ്*റോയിയുമായിരുന്നു. സൂര്യനാരായണയെ ജയിലില്* പോയി കണ്ടാണ് സംവിധായകനായ വര്*മ്മ കഥ തയ്യാറാക്കിയത്. ചിത്രം പുറത്തിറങ്ങിയപ്പോള്* ബാംഗ്ലൂരിലെത്തിയ സൂര്യനാരായണ സിനിമ കാണുകയും ചെയ്തിരുന്നു. സിനിമയ്*ക്കെതിരെ ആന്ധ്രയില്* വ്യാപകമായ പ്രതിഷേധം ഉയര്*ന്നതിനെ തുടര്*ന്ന് രക്തചരിത്രയിലെ പല വിവാദഭാഗങ്ങളും ഒഴിവാക്കേണ്ടി വരികയും ചെയ്തു.





    Online Business Consulting | Internet Business Consulting
  • sindhurajesh
    • Oct 2014
    • 102

    #2
    Re: രക്തചരിത്ര: യഥാര്*ത്ഥ 'നായകന്*' കൊല്ലപ്പെട്ടു

    thnnks for share

    Comment

    Working...
    X