ആലപ്പുഴ: കെആര്* ഗൗരിയമ്മയുടെ പാര്*ട്ടി ജെഎസ്എസ് പിളര്*പ്പിന്റെ വക്കില്*. യുഡിഎഫില്* തുടരുന്നത് സംബന്ധിച്ച് ചര്*ച്ച ചെയ്യാന്* പാര്*ട്ടി പ്ലീനം ചേരാന്* ദിവസങ്ങള്* മാത്രം ബാക്കിനില്*ക്കേയാണ് പുതിയ സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ധനമന്ത്രിയുമായ തോമസ് ഐസക് ഗൗരിയമ്മയുമായി നടത്തിയ കൂടിക്കാഴ്ചയോടെ ഗൗരിയമ്മ തിരികെ സിപിഎമ്മിലേയ്ക്കുപോകുമെന്ന അഭ്യൂഹം ശക്തമായി.
എന്നാല്* ഇതിനോട് യോജിപ്പില്ലാത്ത മറുപക്ഷം യുഡിഎഫില്* തുടരാന്* തീരുമാനിച്ചിരിക്കുകയാണെന്നാണ് സൂചന.
തിങ്കളാഴ്ച രാത്രിയിലാണ് ഐസക് ഗൗരിയമ്മയെ അവരുടെ വീട്ടിലെത്തി കണ്ടത്. പാര്*ട്ടി ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അനുവാദത്തോടെയായിരുന്നു സന്ദര്*ശനമെന്നാണ് അറിയുന്നത്. ഗൗരിയമ്മയെ സിപിഎമ്മില്* തിരിച്ചെടുക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് സന്ദര്*ശനമെന്നു കരുതുന്നു.
അതേസമയം, പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി നയിക്കുന്ന കേരള മോചന യാത്രയുടെ ഉത്ഘാടന ചടങ്ങില്* ജെഎസ്എസ് ജനറല്* സെക്രട്ടറി കെ.ആര്*. ഗൌരിയമ്മ പങ്കെടുക്കാനിടയില്ലെന്നും റിപ്പോര്*ട്ടുകളുണ്ട്.
എന്നാല്* എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പത്തിന് നടക്കുന്ന ടി.വി. തോമസ് ജന്മശതാബ്ദി സമ്മേളനത്തില്* മുഖ്യാതിഥിയായി അവര്* പങ്കെടുക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* ആണ് ഉദ്ഘാടകന്*. നേരത്തേ ഒന്*പതിന് തുടങ്ങാനിരുന്ന കേരള മോചന യാത്ര അന്നു ജെഎസ്എസ് പ്*ളീനം നടക്കുന്നതിനാലാണ് പത്തിലേക്ക് മാറ്റിയത്.
ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് എ.എന്*. രാജന്*ബാബുവും കെ.കെ. ഷാജു എംഎല്*എയും കേരള മോചന യാത്രയുടെ ഉദ്ഘാടന ചടങ്ങില്* പങ്കെടുക്കും.
കോണ്*ഗ്രസുമായുള്ള ചര്*ച്ച ഇനി കേരള മോചന യാത്രയ്ക്കുശേഷം മാത്രമേ നടക്കാന്* സാധ്യതയുള്ളൂ. സീറ്റ് വിഭജനമാണ് ഗൌരിയമ്മ ചര്*ച്ച ചെയ്യാനാഗ്രഹിക്കുന്ന പ്രധാന വിഷയം. എന്നാല്* കേരള മോചന യാത്രയ്ക്കുശേഷമേ സീറ്റ് വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്*ച്ചകള്* യുഡിഎഫില്* ആരംഭിക്കൂ.
യുഡിഎഫ് വിട്ടുപോകാന്* പരിപാടിയില്ലെന്ന് ഗൌരിയമ്മ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പാര്*ട്ടി പ്*ളീനത്തില്* തന്റെ നിലപാടിന് ഭൂരിപക്ഷമുണ്ടാക്കിയെടുക്കാന്* അവര്* ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് സൂചനയുണ്ട്.
Online Business Consulting | Internet Business Consulting