ലഖ്*നൊ: ബിഎസ്പി എംഎല്*എ പുരുഷോത്തം നരേഷ് ദ്വിവേദി മാനഭംഗപ്പെടുത്തിയ ദളിത് പെണ്*കുട്ടിയെ പണം കൊടുത്തു വാങ്ങിയതാണെന്ന് കേസ്വന്വേഷണം നടത്തുന്ന സിബിഐ-സിഐഡി സംഘം കണ്ടെത്തിയതായി റിപ്പോര്*ട്ട്. രജ്ജു എന്നയാള്* 50,000 രൂപയ്ക്കാണ് പെണ്*കുട്ടിയെ വാങ്ങിയതെന്നാണ് റിപ്പോര്*ട്ട്. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഹര്*നാംപൂരില്* മുത്തച്ഛന്റെ കൂടെയായിരുന്നു ബലാത്സംഗത്തിന് ഇരയായ പെണ്*കുട്ടി താമസിച്ചിരുന്നത്.
2010 ഒക്ടോബര്* ഏഴിന് പെണ്*കുട്ടി അപ്രത്യക്ഷയാവുകയായിരുന്നു. തുടര്*ന്ന്, രക്ഷകര്*ത്താക്കള്* നടത്തിയ അന്വേഷണത്തില്* കുട്ടിയെ ഒരു കോണ്*സ്റ്റബിളും ഗ്രാമത്തലവനും അടങ്ങുന്ന സംഘം കടത്തിക്കൊണ്ടു പോയി രജ്ജുവിന് വിറ്റു എന്ന് മനസ്സിലാവുകയും അവര്* പൊലീസില്* പരാതി നല്*കുകയും ചെയ്തിരുന്നു.
എന്നാല്*, രജ്ജുവിനൊപ്പം പെണ്*കുട്ടി ഒളിച്ചോടുകയായിരുന്നു എന്നും ഇരുവരും വിവാഹം ചെയ്തിട്ടുണ്ട് എന്നും പുരുഷോത്തം മാധ്യമങ്ങളെ ധരിപ്പിക്കാന്* ശ്രമിച്ചിരുന്നു. പക്ഷേ, ഇയാള്*ക്ക് വിവാഹ സംബന്ധമായ രേഖകള്* ഒന്നും ഹാജരാക്കാന്* സാധിച്ചിരുന്നില്ല.
തുടര്*ന്ന്, പെണ്*കുട്ടിയുടെ പിതാവ് അച്ചേയിലാല്* എംഎല്*എയുടെ സഹായം അഭ്യര്*ത്ഥിക്കുകയായിരുന്നു. പെണ്*കുട്ടിയെ പൊലീസ് സഹായത്തോടെ മോചിപ്പിച്ച പുരുഷോത്തം അവളെ തന്റെ വീട്ടില്* നിര്*ത്തിയാല്* രജ്ജുവില്* നിന്ന് രക്ഷപെടുത്താന്* സാധിക്കും എന്ന് അച്ചേയിലാലിനെ ധരിപ്പിച്ചു.
എന്നാല്*, പീന്നീട് ദ്വിവേദി പെണ്*കുട്ടിയെ രണ്ടുവട്ടം ലൈംഗികമായി പീഡിപ്പിക്കുകയും അവള്*ക്കെതിരെ മോഷണക്കുറ്റത്തിന് കേസു കൊടുക്കുകയും ജയിലിലാക്കുകയും ചെയ്തു.
ബലാത്സംഗ കഥ പുറത്തു പറയുമെന്ന് പറഞ്ഞതിനെ തുടര്*ന്നായിരുന്നു തന്റെ പിസ്റ്റളും രൂപയും മോഷ്ടിച്ചു എന്ന കേസില്* ഇയാള്* പെണ്*കുട്ടിയെ പ്രതിയാക്കിയത്.
പാര്*ട്ടിക്ക് കളങ്കം വരുത്തിയ എംഎല്*എയെ മുഖ്യമന്ത്രി മായാവതി കഴിഞ്ഞ ദിവസം പാര്*ട്ടിയില്* നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ താന്* ഷണ്ഡനാണെന്നും മാനഭംഗം നടത്താന്* സാധിക്കില്ലെന്നും അവകാശപ്പെട്ടിരുന്നു.
Online Business Consulting | Internet Business Consulting