സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നു

    ദില്ലി: സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരന്* മര്*ദ്ദിച്ചശേഷം തീകൊളുത്തിക്കൊന്നു. ദില്ലിയിലെ ദക്ഷിണിപുരി ഭാഗത്തുനിന്നാണ് സംഭവം റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്* 31ന് രാത്രിയില്* നടന്ന സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. എല്ലാവരും 19നും 24നും ഇടയില്* പ്രായമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.

    റിലയന്*സ് കമ്യൂണിക്കേഷന്*സില്* എക്*സിക്യൂട്ടീവായി ജോലിചെയ്യുന്ന വൈഭവ് മിശ്ര(28)ആണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ സുരേന്ദറിന്റെ സഹോദരിയുമായി വൈഭവ് പ്രണയത്തിലായിരുന്നു, സുരേന്ദര്* ആകട്ടെ ഈ ബന്ധത്തിന് കടുത്ത് എതിര്*പ്പ് പ്രകടിപ്പിച്ചിരുന്നു.

    പുതുവര്*ഷത്തോടനുബന്ധിച്ച് ഒരുക്കിയ ഒരു വിരുന്നില്* പങ്കെടുക്കാനായി വൈഭവ് ദക്ഷിണപുരിയില്* എത്തുന്നുണ്ടെന്ന വിവരം അറിഞ്ഞ് സുരേന്ദര്* സുഹൃത്തുക്കള്*ക്കൊപ്പം അവിടെയെത്തുകയായിരുന്നു.

    പാര്*ട്ടി നടക്കുന്ന സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന വൈഭവിനെ മറ്റൊരുടത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി മര്*ദ്ദിച്ച് അവശനാക്കുകയും പിന്നീട് ശരീരത്തില്* തീകൊളുത്തുകയുമായിരുന്നു.

    പിന്നീട് ഡിസംബര്* 1 ശനിയാഴ്ചയാണ് പാതികരിഞ്ഞ നിലയില്* വൈഭവിന്റെ മൃതദേഹവും അക്രമികള്* വന്ന ബൈക്കുകളും കണ്ടെത്തിയത്. ഉത്തര്*പ്രദേശിലെ ബറോലി സ്വദേശിയാണ് മരിച്ച വൈഭവ്.

    വൈഭവിന്റെ മൊബൈലിലുള്ള വിവരങ്ങളും ബൈക്കിന്റെ നമ്പറും കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവിലാണ് അക്രമികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.





    Online Business Consulting | Internet Business Consulting
Working...
X