110കാരന്* ഇസയ്ക്ക് 82കാരി വധു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    110കാരന്* ഇസയ്ക്ക് 82കാരി വധു

    ക്വലാലംപൂര്*: വിവാഹത്തിനൊക്കെ ഒരു പ്രായമുണ്ട്, അത് നടക്കേണ്ടപ്പോള്* നടക്കണം എന്നൊക്കെയാണ് പൊതുവേ നമ്മള്* പറയാറുള്ളത്. എന്നാല്* വിവാഹത്തിന് അങ്ങനെ പ്രായത്തിന്റെ കണക്കൊന്നുമില്ലെന്നാണ് മലേഷ്യക്കാനായ 110കാരന്* അഹമ്മദ് മുഹമ്മദ് ഇസയുടെ പക്ഷം. അതുകൊണ്ടുതന്നെയാണ് ഇസ ഈ നൂറ്റിപത്താം വയസ്സില്* ഒരു വിവാഹത്തിന് ഒരുങ്ങുന്നത്.

    നേരത്തേ അഞ്ച് കല്യാണം കഴിച്ച ഇദ്ദേഹത്തിന് ഇരുപത് പേരക്കുട്ടികളും അവരുടെ 40 മക്കളും എല്ലാം അടങ്ങുന്ന വലിയൊരു കുടുംബമുണ്ട്.

    പക്ഷേ എന്തുപറയാന്* ഇത്രയും കുടുംബാംഗങ്ങള്*ക്കിടയിലും താന്* തനിച്ചാണെന്ന തോന്നലും സങ്കടവും ഇസയുടെ മനസ്സില്* കലശലായ പ്രശ്*നങ്ങളുണ്ടാക്കുന്നു. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല വീണ്ടും ഒന്നു കെട്ടിക്കളയാമെന്ന് തീരുമാനിച്ചു. ഇതിനായി ഒരു പ്രാദേശിക പത്രത്തില്* പരസ്യവും നല്*കി.

    വിവാഹം ചെയ്താല്* പചകവും തുണിയലക്കലുമുള്*പ്പെടെ തന്റെ കാര്യങ്ങളൊക്കെ നോക്കാന്* ഒരാളെക്കിട്ടുമല്ലോയെന്നാണ് ഇസയുടെ ചിന്ത. ഈ നൂറ്റിപ്പത്തുകാരന് എവിടുന്നു പെണ്ണുകിട്ടാനെന്ന് വിചാരിച്ചവരായിരിക്കും ഏറെയും പക്ഷേ ഇസയ്ക്കും പെണ്ണുകിട്ടി ഒരു 82കാരി, സന്*ഹ അഹമ്മദ്.

    ഇവുരടെ ഭര്*ത്താവ് 30വര്*ഷം മുമ്പ് മരിച്ചതാണ്, ഈ ബന്ധത്തില്* ഒന്*പത് മക്കളും ഇവര്*ക്കുണ്ട്. ഇസയുടെ ആദ്യത്തെ നാലുഭാര്യമാരും മരിച്ചുപോയി. അഞ്ചാമത്തെയാളെ ഇസ ഉപേക്ഷിച്ചതാണ്. എന്തായാലും ഇസയുടെ പരസ്യം കണ്ട് സന്*ഹ മറുപടി അയച്ചതോടെ കാര്യങ്ങളെല്ലാം വേഗത്തിലായി.

    ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടമാവുകയും ചെയ്തു. ഇനിയുള്ള കാര്യങ്ങള്* മക്കള്* തമ്മില്* ആലോചിച്ചു നടത്താനാണ് തീരുമാനം.

    ഇസയ്ക്കു മരിച്ചുപോയ തന്റെ ഭര്*ത്താവിന്റെ ഛായയുണ്ടെന്നും ഇരുവര്*ക്കും ഒരേ പേരാണെന്നുമാണ് സന്*ഹ പറയുന്നത്. അതുകൊണ്ടാണ് താന്* ഇസയെ കല്യാണം കഴിയ്ക്കാന്* തീരുമാനിച്ചതെന്നും ഇവര്* പറയുന്നു.





    Online Business Consulting | Internet Business Consulting
Working...
X