താജ് മഹലിന് മുള്*ട്ടാണിമിട്ടി ഫേഷ്യല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    താജ് മഹലിന് മുള്*ട്ടാണിമിട്ടി ഫേഷ്യല്*

    ലഖ്*നൊ: ഷാജഹാന്* ചക്രവര്*ത്തിയുടെ പ്രണയസൗധം താജ്*മഹലിന്റെ മുഖം മിനുക്കുന്നു. ആര്*ക്കിയോളജിക്കല്* സര്*വ്വേ ഓഫ് ഇന്ത്യ(എഎസ്*ഐ)ആണ് താജിന് ഫേഷ്യല്* നടത്താന്* ഒരുങ്ങുന്നത്. സ്ത്രീകള്* സൗന്ദര്യവര്*ധകവസ്തുവായി ഉപയോഗിക്കുന്ന മുള്*ട്ടാണി മിട്ടി എന്ന മണ്ണ് ഉപയോഗിച്ചാണ് താജിന് തിളക്കം കൂട്ടുന്നത്. ഇതിനുള്ള നിര്*്ദദേശം മുന്നോട്ടുവച്ചതായി എഎസ്*ഐ രസതന്ത്രവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്*്ക്കിയോളജിസ്റ്റ് എംകെ സമാധിയ പറഞ്ഞു.

    ആദ്യ ഘട്ടമായി മുള്*ട്ടാണി മിട്ടി കുഴച്ച് താജ് മഹലിന്റെ ചുമരില്* മുഴുവന്* പൂശാനാണ് പദ്ധതി. പിന്നീട് പ്ലാസ്റ്റിക് കൊണ്ട് പൊതിയും. ചെളിയിലെ രാസഘടകങ്ങള്* ചുമരിലേക്ക് ആഗിരണം ചെയ്യുന്ന പ്രക്രിയ ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണിത്.

    അതിനുശേഷം പ്ലാസ്റ്റിക് മാറ്റി ചെളി അടര്*ത്തിക്കളഞ്ഞ് ശുദ്ധജലം കൊണ്ട് കഴുകും. ഇതോടെ ചുമരിന് തിളക്കം കൈവരുമെന്ന് സമാധിയ പറഞ്ഞു. താജ് മഹലിനടുത്തുള്ള താജ് മോസ്*കിനെ ഈ രീതിയില്* മിനുക്കിയത് വിജയമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    താജ് മഹലിന്റെ സൗന്ദര്യം കൂട്ടാന്* അഞ്ചു വര്*ഷം മുമ്പ് തുടങ്ങിയ പ്രവര്*ത്തനങ്ങളുടെ ഭാഗമാണ് പുതിയ മിനുക്കല്* പരിപാടി. എഎസ്*ഐ ഡയറക്ടര്* ജനറലിന്റെ അനുമതി കിട്ടിയാല്* ഏപ്രില്* മുതല്* മിനുക്കുപണി തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.





    Online Business Consulting | Internet Business Consulting
Working...
X