പ്രാര്*ത്ഥനയ്ക്കു ചെന്ന വൈദികനെ അറസ്റ്റുചെയ്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രാര്*ത്ഥനയ്ക്കു ചെന്ന വൈദികനെ അറസ്റ്റുചെയ്തു

    ബാംഗ്ലൂര്*: നിര്*ധനരായ ജനങ്ങളുടെ കുടിലുകളില്* പ്രാര്*ത്ഥനയ്ക്ക് ചെന്ന മലയാളി പാസ്റ്റര്*ക്കുനേരേ ആക്രമണം. സംഭവത്തില്* പരുക്കേറ്റ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്തിരിക്കുകയാണ്. മതസൌഹാര്*ദം തകര്*ത്തെന്ന കുറ്റം ചുമത്തിയാണ് പാസ്റ്റര്* സാമുവേല്* ഐസക്, സുവിശേഷകരായ ബാബു, കൃഷ്ണ എന്നിവരെ മധ്യകര്*ണാടകയിലെ ദാവന്*ഗെരെയില്* അറസ്റ്റ് ചെയ്തത്.

    ദാവന്*ഗെരെ ദേവരാജ് അര്*സ് എക്സ്റ്റന്*ഷനില്* താമസിക്കുന്ന, ഈയിടെ ക്രിസ്തുമതം സ്വീകരിച്ച ആന്ധ്ര സ്വദേശികളുടെ ക്ഷണപ്രകാരം തിങ്കളാഴ്ച രാത്രിയാണു പ്രാര്*ഥനയ്*ക്കെത്തിയതെന്നു പാസ്റ്റര്* പറയുന്നു.

    സമീപവാസിയായ ബസവരാജു എന്നയാളാണ് പാസ്റ്ററെ ആക്രമിച്ചത്. പരുക്കേറ്റ പാസ്റ്ററെ പിന്നീട് ആശുപത്രിയില്* പ്രവേശിപ്പിച്ചു.

    ബസവരാജിനെതിരെ കേസെടുത്ത പൊലീസ് സാമുദായിക സൌഹാര്*ദം തകര്*ക്കുകയും നിര്*ബന്ധിത മതംമാറ്റം പ്രോല്*സാഹിപ്പിക്കുകയും ചെയ്*തെന്ന പേരില്* പാസ്റ്റര്*ക്കെതിരെയും കേസെടുക്കുകയായിരുന്നു.

    ആക്രമണത്തിനു പിന്നില്* മത മൌലികവാദികളാണെന്നും പാസ്റ്ററെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നും ഗോബല്* കൌണ്*സില്* ഫോര്* ഇന്ത്യന്* ക്രിസ്ത്യന്*സ് പ്രസിഡന്റ് ഡോ. സാജന്* കെ. ജോര്*ജ് പറഞ്ഞു.

    ഇതിനെതിരെ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രിയോടും ദാവനഗെരെ ജില്ലാ ഭരണകൂടത്തോടും അദ്ദേഹം അഭ്യര്*ഥിച്ചു.





    Online Business Consulting | Internet Business Consulting
Working...
X