അശ്ലീല കോള്*: കമ്മീഷണര്*ക്കെതിര? ?? അന്വേഷണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അശ്ലീല കോള്*: കമ്മീഷണര്*ക്കെതിര? ?? അന്വേഷണം

    വിജയവാഡ: ലേഡി ഡോക്ടറെ അശ്ലീല എസ്എംഎസുകളിലൂടെയും ഫോണ്* സംഭാഷണങ്ങളിലൂടെയും ശല്യപ്പെടുത്തിയ വിജയവാഡ പൊലീസ് കമ്മീഷണര്*ക്കെതിരെ അന്വേഷണം നടത്താന്* ആന്ധ്ര ഡിജിപി നിര്*ദ്ദേശിച്ചു. കമ്മീഷണറോട് നിര്*ബന്ധിത അവധിയെടുക്കാനും നിര്*ദ്ദേശം നല്*കിയിട്ടുണ്ട്. അശ്ലീലചുവയുള്ള ടെലിഫോണ്* സംഭാഷണങ്ങളും എസ്എംഎസുകളും ഒരു ടിവി ചാനല്* സംപ്രേക്ഷണം ചെയ്തതിനെ തുടര്*ന്നാണ് ഡിജിപി കുടുങ്ങിയത്.

    1992 ബാച്ച് ഐപിഎസ് ഓഫീസറായ ആഞ്ജനേയലു എന്ന ഓഫീസറാണ് ലൈംഗിക പീഡന ആരോപണത്തില്* പെട്ടിരിക്കുന്നത്. പതിനെട്ട് വര്*ഷത്തെ ഔദ്യോഗിക ജീവിതത്തില്* ആഞ്ജനേയലു ഒട്ടേറെ തവണ ആരോപണവിധേയനായിട്ടുണ്ട്.

    ലേഡി ഡോക്ടറുടെ അടുത്ത് ആദ്യം ചികിത്സയ്ക്ക് എത്തിയ ഓഫീസര്* പിന്നീട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്എംഎസുകള്* അയയ്ക്കാന്* ആരംഭിച്ചു. ഡോക്ടര്* എന്തു തരം വസ്ത്രങ്ങള്* ധരിക്കണമെന്നും ഹെയര്* സ്*റ്റൈല്* എങ്ങനെ വേണമെന്നുമൊക്കെ മൂന്ന് കുട്ടികളുടെ പിതാവായ ആഞ്ജനേയലു ഫോണിലൂടെ പറഞ്ഞിരുന്നു. ഫോണില്* കൂടെയുള്ള ശല്യപ്പെടുത്തലിനെതിരെ ലേഡി ഡോക്ടര്* എതിര്*പ്പ് പ്രകടിപ്പിച്ചിട്ടും ആഞ്ജനേയലു പിന്*മാറിയില്ല. ഡോക്ടര്* നീല സാരിയുടുക്കണമെന്നും മുടിയഴിച്ചിടുന്നതാണ് തനിയ്ക്കിഷ്ടമെന്നും ആഞ്ജനേയലു ഒരു ഫോണ്* സംഭാഷണത്തില്* പറയുന്നുണ്ട്.

    ടിഡിപി നേതാവ് വല്ലഭനേനി വംശിയുടെ ബന്ധുവാണ് ലേഡി ഡോക്ടര്*. എസ്എംഎസുകള്* അയച്ചത് താന്* തന്നെയാണെന്ന് സമ്മതിയ്ക്കുമ്പോഴും തനിക്കെതിരെയുള്ള ആരോപണം വല്ലഭനേനി കെട്ടിച്ചമച്ചതാണെന്നാണ് ആഞ്ജനേയലു പറയുന്നു.

    വിജയവാഡ നഗരത്തിലെ മുതിര്*ന്ന പൊലീസ് ഉദ്യോഗസ്ഥന്* സ്ത്രീകളോടും പെണ്*കുട്ടികളോടും മോശമായി പെരുമാറിയിരുന്നെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്.





    Online Business Consulting | Internet Business Consulting
Working...
X