ശ്രീകൃഷ്ണ റിപ്പോര്*ട്ടില്* ആറ് നിര്*ദേശങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശ്രീകൃഷ്ണ റിപ്പോര്*ട്ടില്* ആറ് നിര്*ദേശങ്ങള്*

    ദില്ലി: തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ കമ്മീഷന്* റിപ്പോര്*ട്ട് പ്രസിദ്ധീകരിച്ചു. ദില്ലിയില്* വിളിച്ചുചേര്*ത്ത സര്*വകക്ഷി യോഗത്തില്* കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരമാണ് റിപ്പോര്*ട്ട് പ്രസിദ്ധീകരിച്ചത്. 875 പേജുകള്* വരുന്ന റിപ്പോര്*ട്ട് കഴിഞ്ഞയാഴ്ച തന്നെ കമ്മീഷന്* കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരുന്നു.ശ്രീകൃഷ്ണ കമ്മീഷന്റെ പ്രധാന നിര്*ദേശങ്ങള്*-

    1. കഴിയുമെങ്കില്* തെലുങ്കാനക്ക് അര്*ഹമായ പ്രാതിനിധ്യം നല്*കി ആന്ധ്രപ്രദേശിനെ നിലനിര്*ത്തുക
    2. ആന്ധ്രപ്രദേശിനെ റായല്* തെലുങ്കാന, തീരദേശ ആന്ധ്ര എന്നിങ്ങനെ വിഭജിക്കുക.
    3.മുകളില്* പറഞ്ഞ രീതിയില്* വിഭജിക്കുകയാണെങ്കില്* ഹൈദരാബാദിനെ കേന്ദ്രഭരണപ്രദേശമാക്കുക. ഇരു മേഖലയ്ക്കും പ്രത്യേക തലസ്ഥാനം അനുവദിക്കുക.
    4. സംസ്ഥാനത്തെ സീമാന്ധ്ര, തെലുങ്കാന എന്നീ മേഖലകളായി വിഭജിക്കുക.
    5. ഹൈദരാബാദിനെ റായല്* തെലുങ്കാനയുടെ തലസ്ഥാനമാക്കുക.
    6. തെലുങ്കാനയുടെ ഭരണവുമായി ബന്ധപ്പെട്ട് പ്രാദേശിക കൗണ്*സില്* രൂപീകരിക്കുക. ഐക്യ ആന്ധ്ര നിലനിര്*ത്തുക.

    കഴിയുമെങ്കില്* ആന്ധ്രപ്രദേശ് ഐക്യം നിലനിര്*ത്തണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്*ട്ടില്* മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ തെലങ്കാനയില്* നിന്നാവാമെന്നും നിര്*ദ്ദേശിയ്ക്കുന്നു വിവിധ മേഖലകളില്* നിന്ന് മന്ത്രിമാര്*ക്ക് ആനുപാതിക പ്രാതിനിധ്യവും നല്*കണം, ബജറ്റിലും ആനുപാതിക വിഹിതം വേണം, വിഭവവിനിയോഗത്തിലും ആനുപാതിക തോത് നിലനിര്*ത്തണം. ഒഴിച്ചുകൂടാനാവത്ത അവസ്ഥയില്* മാത്രമെ വിഭജനത്തെക്കുറിച്ച് ചിന്തിക്കാവൂ എന്നും റിപ്പോര്*ട്ടില്* പറയുന്നു.

    ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്*ട്ട് ആന്ധ്രയിലെ എല്ലാ രാഷ്ട്രീയ പാര്*ട്ടികളും തുറന്ന മനസോടെ വായിക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടു. റിപ്പോര്*ട്ട് ചര്*ച്ച ചെയ്യാന്* വിളിച്ച സര്*വകക്ഷി യോഗത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്* പങ്കെടുക്കുന്ന എല്ലാ രാഷ്ട്രീയ പാര്*ട്ടികളുടെയും നേതാക്കള്*ക്കു ചിദംബരം റിപ്പോര്*ട്ടിന്റെ കോപ്പി കൈമാറി.സര്*വകക്ഷി യോഗത്തില്* നിന്നു മൂന്നു പാര്*ട്ടികള്* വിട്ടു നില്*ക്കുന്നതു ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ടിഡിപി, ബിജെപി, ടിആര്*എസ് പാര്*ട്ടികളാണു യോഗത്തില്* നിന്നു വിട്ടു നില്*ക്കുന്നത്.





    Online Business Consulting | Internet Business Consulting
Working...
X