സില്*സില ഹേ സില്*സിലയുമായി ജയസൂര്യ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സില്*സില ഹേ സില്*സിലയുമായി ജയസൂര്യ

    സില്*സിലാ ഹേ സില്*സിലാ മലയാളത്തിലെ ഏറ്റവും (കു) പ്രസിദ്ധമായ ആല്*ബം ഗാനവുമായി ജയസൂര്യ വരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രീ കിങ്*സിലാണ് ജയസൂര്യ സില്*സിലാ ഗാനരംഗത്തില്* ആടിപ്പാടി തകര്*ക്കുന്നത്. ജയസൂര്യയ്*ക്കൊപ്പം കൂട്ടിനുള്ളത് സംവൃത സുനില്*.സില്*സില ഹേ സില്*സില, എന്റെ കൂടെ പാടു നീ... എന്നിങ്ങനെ തുടങ്ങുന്ന ഗാനം യൂ ട്യൂബിലൂടെ ലക്ഷക്കണക്കിന് പേര്* കണ്ടെങ്കിലും നല്ല ആല്*ബം ഗാനമെന്ന് പേരെടുക്കാനുള്ള യോഗം സില്*സിലായ്ക്ക് ഉണ്ടായില്ല. പാട്ടെഴുതിയവനെയും പാടിയവനെയും തെറി വിളിച്ചു കൊണ്ടാണ് ആസ്വാദകരില്* ഭൂരിപക്ഷവും ഈ ഗാനത്തോട് പ്രതികരിച്ചത്.

    ഗാനരംഗത്തിന്റെ റെക്കാര്*ഡിങ് സില്*സിലായുടെ സൃഷ്ടാക്കളുടെ സാന്നിധ്യത്തില്* തന്നെ പൂര്*ത്തിയായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്*ട്ടുകള്*. തലതിരിഞ്ഞ കാരണങ്ങള്*ക്കൊണ്ടു മാത്രം നാലാളറിഞ്ഞ സില്*സിലയുടെ തലവര മാറ്റിമറിയ്ക്കാന്* ജയസൂര്യയ്ക്ക് കഴിയുമെന്ന് തന്നെ നമുക്ക് കരുതാം

    കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ജയസൂര്യയും ചേര്*ന്ന് കോമഡിയുടെ വെടിക്കെട്ട് തീര്*ക്കുന്ന ത്രീ കിങ്*സ് കുറുക്കുവഴിയിലൂടെ കോടീശ്വരന്*മാരാവന്* ശ്രമിയ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.





    Online Business Consulting | Internet Business Consulting
Working...
X